സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മഗതങ്ങൾ
കൊറോണയുടെ ആത്മഗതങ്ങൾ
പ്രിയപ്പെട്ടവരേ, ലോകമുണ്ടായപ്പോൾ ഞാനുമുണ്ട്. പക്ഷേ ഞാനിതുവരെ ഈ ലോകം കണ്ടിരുന്നില്ല.എല്ലാവരും ഈ ലോകത്തെ സുന്ദരക്കാഴ്ചകളെക്കുറിച്ച് പറയുമ്പോൾ എനിക്കും കൊതിയാകാറുണ്ടായിരുന്നു ഇതൊന്നു കാണാൻ! രണ്ടായിരം വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു ഈ ലോകത്തേയ്ക്കൊന്നു വരാൻ. നിഘണ്ടുവിലൊക്കെ എന്റെ പോര് ഉളളതിനാൽ പലർക്കും എന്നെ കേട്ട് പരിചയമുണ്ടായിരുന്നു. ഞാനിപ്പോൾ ലോകം കണ്ടു തുടങ്ങിയിട്ട് ആറ്,ഏഴ് മാസമായി. ചൈനക്കാരിലൂടെയാണ് ഞാൻ ലോകം കണ്ടെത്. എനിക്ക് പ്രതലങ്ങളിൽ ജീവിക്കാൻ സാധിക്കുകയില്ല. മനുഷ്യശരീരത്തിലേ എനിക്ക് കുറെനാൾ ജീവിക്കാൻ പറ്റൂ. ഞാൻ ആരിൽ പ്രവേശിക്കുന്നുവോ അവനേ അവസാനിപ്പിച്ചേ പോരൂ. ചൈനക്കാരിൽ ഒരാൾ എന്റെ ചങ്ങാതിയാക്കി ലോകത്തോട് വിട പറഞ്ഞതോടെ പിന്നെ അവർക്ക് എന്നെ കാണുന്നതു് പേടിയായി. ആരും എന്റെ അടുത്ത് പിന്നെ വരാതായി. അവരെന്നെ അവിടെ നിന്ന് തുരത്താൻ ശ്രമിച്ചു. പക്ഷേ ഞാനങ്ങനെ പേടിച്ചോടിപോകാൻ തുനിഞ്ഞില്ല. ഞാൻ കുറച്ച് അന്തസ്സുളളവനാ. ആരെങ്കിലും എന്റെ അടുത്ത് വന്ന് ഹസ്തദാനം ചെയ്യുകയോ കെട്ടിപ്പിടിക്കുകയോ ഒക്കെ ചെയ്യുമ്പഴേ ഞാൻ വേറൊരാളിലേയ്ക്ക് പോകുകയുളളു.ചൈനക്കാർ എന്നെ വിരട്ടി ഓടിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് രാജ്യങ്ങളിൽ നിന്നെല്ലാം ആളുകൾ വന്നപ്പോൾ അവർ എനിക്ക് കൈ തന്ന് എന്നെയുംകൊണ്ട് അവർ വിവിധ രാജ്യങ്ങളിലൂടെ നടന്നു.ഞാനിപ്പോൾ ഒരു വിശ്വപൗരനാ. എനിക്കിപ്പോൾ എവിടെ പോകാനും വിസയും പാസ്പോർട്ടും ഒന്നും വേണ്ട. ജാതിയും മതവും എനിക്കില്ല. ഇറ്റലി, അമേരിക്ക,ജർമ്മനി,ബ്രിട്ടൻ,സ്പെയിൻ ,ന്യൂയോർക്ക് എന്നിവിടങ്ങളിൽ എനിക്ക് ഭയങ്കര സ്വീകരണമായിരുന്നു. അവര് കൈതന്നും തമ്മിലാശ്ലേഷിച്ചും എനിക്ക് സ്വാഗതമേകി. അവിടെ ഒന്നരലക്ഷത്തോളം ആളുകൾ സ്വർഗഗേഹം പൂകി.എന്നാൽ ഇന്ത്യയിലെ ആളുകൾ എന്നോട് സ്നേഹബഹുമാനവും കാണിച്ചില്ല.അവരെ എന്നെ കണ്ടപ്പോൾത്തന്നെ ഒന്ന് ഒന്നര മീറ്റർ അകലം പാലിച്ചു.പണ്ടത്തെ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ഉളളതുപോലെ.ഒരു സംസ്ക്കാരമില്ലാത്ത പ്രവൃത്തി. എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. എത്രയും പെട്ടെന്ന് അവിടുന്ന് ഒന്നു രക്ഷപ്പെട്ടാൽ മതി എന്ന് തോന്നി. അവരെന്നെ കൊല്ലാനുളള കാര്യങ്ങളൊക്കെ ആലോചിക്കുന്നുണ്ട്. ഡോക്ടർമാരു നേഴ്സുമാരും എന്നെ കാണുമ്പോൾ എന്നെ ഇല്ലാതാക്കാനുളള കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്. അയ്യോ എനിക്ക് ശ്വസം മുട്ടുന്ന പോലെ.പിന്നെ കുറെ പോലീസുംമാര് നിന്ന് പറയാണ് കൂട്ടം കൂടരുത്... കൂട്ടം കൂടരുത്.. എന്ന് .അഞ്ച് പേരിൽ കൂടുതൽ എവിടെയെങ്കിലും നിൽക്കുന്നതു കണ്ടാൽ പിന്നെ അവർ ലാത്തി എടുത്ത് അടിച്ച് ഓടിക്കും. മാസ്ക്കില്ലാതെ പുറത്തു കണ്ടാൽ അവർ ശിക്ഷിക്കും.എല്ലാരു ഇപ്പോഴെന്നെ ഒരു ദുഷ്ടഭൂതത്തെ കാണുന്നതു പോലെയാണ് കാണുന്നതുപോലെയാണ് കാണുന്നത്. എനിക്ക് വയ്യ. എന്റെ അന്ത്യം അടുത്തു എന്ന് എനിക്ക് തോന്നുന്നുണ്ട്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |