വേരുകൾ

കാതോരം കാണാതെ
അറിയാതെ, അറിയാതെ
നീയെൻ നിഴലായ്
കാണാതെ പോയൊരു സ്വപ്നത്തിലെ
അറിയാതെ പോയൊരു രാത്രികളിൽ
കിനാവിന്റെ മടിത്തട്ടിൽ
ചന്ദ്രൻ കിടന്നുറങ്ങു്ന്ന
മെത്തയിൽ ചായാൻ
ഒരു കുഞ്ഞു മാലാഖ കൊതിച്ചു
അവളുടെ സ്വപ്നത്തിൽ
അവളതു സ്വപ്നകൂടായിക്കണ്ടു
അവിടെ സ്വപ്നത്തിന്റെ വേരുകൾതീർത്തു.
പരസ്പരം ആ വേരുകൾ മണിനടിയിൽ പ്രേണയിച്ചു.
ആരും അറിയാതെ, അറിയാതെ.....

നേഹ സന്തോഷ്
10 A സെന്റ്‌ ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത