എങ്ങുനിന്നു വന്നൊരീ മഹാവിപത്തീ കൊറോണ
ലോകമെങ്ങും ഭീതിയോടെ നോക്കിടുന്നു നിന്നെ
ചൈനയിൽ തുടങ്ങി ലോകമെങ്ങും നിറഞ്ഞിടുന്ന
ദുർഭൂതമാണീ കൊറോണ
അഷ്ടിക്കു വഴിയില്ലാത്ത മാനവരെ
കാലപുരിയ്ക്കയക്കുന്ന ദുഷ്ടരാക്ഷസനാം കൊറോണ
മാനവരാശിയെ കാർന്നുതിന്നുന്നതിൽ പണ്ഡിതനെന്നോ
പാമരനെന്നോ ഇല്ലപോൽ വ്യത്യാസം
ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രിസ്താനിയെന്നോ
വ്യത്യാസമില്ല ഇവനു മുന്നിൽ
നമ്മുക്ക് മുന്നിലുള്ളയീലോകമാണേ
നശിച്ചുപോകുന്നതെന്നോർത്തുകൊൾക
അകന്നു നിൽക്കാം കണ്ണി മുറിക്കാം
ജാഗ്രതയോടെ ജീവിച്ചീടാം
നമ്മുക്കൊന്നായി മുന്നേറാം
പുതിയ പുലരിയെ വരവേൽക്കാം