സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/കായികം
2009-2010 അദ്ധ്യയനവർഷ സ്പോർട്സ് & ഗെയിംസ് നേട്ടങ്ങൾ
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ Athletics ൽ തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ കിരീടം കരസ്ഥമാക്കി
- മാവേലിക്കര വിദ്യാഭാസ ജില്ലാ സ്കൂൾ നീന്തൽ മത്സരത്തിൽ തുടർച്ചയായി പതിമൂന്നാം തവണയും 175 പോയിന്റ് നേടി ഓവറോൾ കിരീടം നേടി
- മാവേലിക്കര വിദ്യാഭാസ ജില്ലാ ഗെയിംസ് മത്സരങ്ങളിൽ വോളീബോൾ, ഹാൻഡ്ബോൾ, ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, കബഡി എന്നിവയിൽ വിജയം നേടി ഗെയിംസ് ഓവറോൾ കരസ്ഥമാക്കി
- റെസിലിഗ്, ജൂഡോ-ആലപ്പുഴ റവന്യൂ ജില്ലയിലെ മികച്ച സ്കൂൾ -സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്കൂൾ
- രണ്ട് ദേശീയ മെഡലുകൾ
- 15 കുട്ടികൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് 10% ഗ്രേസ്സ് മാർക്ക് നേടി
- Athletics സബ്ബ്ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ 9 കുട്ടികൾ പങ്കെടുത്തു
- ടെന്നിക്വയിറ്റ് ചാമ്പ്യൻഷിപ്പിൽ ദേശീയ-സംസ്ഥാനതലത്തിൽ 5 കുട്ടികൾ പങ്കെടുത്ത് ഉന്നതവിജയം നേടി.
- പർവതാരോഹണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 7 കുട്ടികൾ പങ്കെടുത്ത് എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്തെത്തി
- ഷട്ടിൽ ബാഡ്മിന്റൻ, ബോൾ ബാഡ്മിന്റൻ, സംസ്ഥാന മത്സരങ്ങളിൽ 4 കുട്ടികൾ സ്വർണമെഡലുകൾ നേടി.
- സംസ്ഥാനസർക്കാരിന്റെ സമ്പൂർണ്ണ കായികക്ഷമത പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യമുള്ള കുട്ടികളുടെ സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാനസർക്കാരിന്റെ അവാർഡ് നേടി
- എസ്സ്.എസ്സ്.എൽ.സി, പ്ലസ്സ് ടു പരീക്ഷയിൽ 29 കുട്ടികൾ ഗ്രേസ്സ് മാർക്കിന് അർഹരായി