സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/മഴയും രാവും

മഴയും രാവും

വാനിൽ നിന്നും കുളിർമ്മയായ്
വീഴുന്നീ മഴത്തുള്ളികൾ
കാണാൻ കൗതുകം തോന്നുമീ
സന്ധ്യതൻ നിമിഷങ്ങളിൽ
ആടിത്തിമർക്കുന്നു മഴതൻ
ശബ്ദകോലാഹലം
ജിജ്ഞാസയോടെ നോക്കുന്നീ
ജാലകത്തിൽ കൂടി ഞാൻ
മഴയുടെ നനവിൽ പുഞ്ചിരിക്കുന്ന മുക്കുറ്റി
ജലത്തിൽ വീഴുന്ന മഴത്തുള്ളികൾ കണ്ട്
ഉന്മാദചിത്തനായ് നിൽക്കുന്നു ഞാൻ


കാണുന്നു ഒരു കൊമ്പനെ ഞാൻ
നിലാവിൽ കുളിച്ചൊരു കൊമ്പനെ
രാവെന്നൊരു കൊമ്പനെ
പനിമതിയെ തൻ തോളിലേറ്റി
താരങ്ങളെ തൻ മുതുകിലേറ്റി
കിളി മയങ്ങി മുയൽ മയങ്ങി
നിലാവുതൻ മെത്തയിൽ നമ്മളും
ഏതോ നിദ്രതൻ മഞ്ചലിൽ ഞാൻ
സഞ്ചാരത്തിനായ് പോകുമ്പോൾ
കാണുന്നു നിലാവിലാറാടുന്ന
രാവെന്ന കൊമ്പനെ ഞാൻ
  

ആരോൺ ബാബു
6 സി സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത