സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം/ജാ ഗ്ര ത
ജാ ഗ്ര ത
" ഹ! ഹ! ഹ! ഇന്ന് എട്ടു കുട്ടികൾക്ക് അസുഖം വരുത്തി. നാളെ എണ്ണം കൂട്ടണം." കീടാണു സന്തോഷത്തോടെ കിടന്നുറങ്ങി. അടുത്ത ദിവസം അതിരാവിലെതന്നെ കീടാണു ചിന്നുക്കുട്ടിയുടെ വീട്ടിലെത്തി. എന്നിട്ട് ചിന്നുക്കുട്ടിയുടെ പല്ലുകൾക്കിടയിൽ ഒളിച്ചിരുന്നു. പക്ഷേ, എഴുന്നേറ്റയുടനെ ചിന്നുക്കുട്ടി പല്ലു തേക്കാൻ ബ്രഷ് എടുത്തു. കീടാണു ഞെട്ടിപ്പോയി. അവൻ പെട്ടെന്ന് തന്നെ ഓടി ചിന്നുക്കുട്ടിയുടെ ഉടുപ്പിനുള്ളിൽ ഒളിച്ചു. ചായ കുടിച്ചതിനുശേഷം ചിന്നുക്കുട്ടി അതാ കുളിക്കാൻ പോകുന്നു. അവൻ ഒരുവിധം രക്ഷപെട്ടു. അന്ന് എത്ര ശ്രമിച്ചിട്ടും കീടാണുവിന് ചിന്നുക്കുട്ടിയെ തോൽപിക്കാൻ കഴിഞ്ഞില്ല. ചിന്നുക്കുട്ടി മാതാപിതാക്കൾ പറഞ്ഞത് അതേപടി അനുസരിച്ചു. അവൻ നിരാശിതനായി തിരിച്ചുപോയി. വളരെ നാളുകൾക്കു ശേഷം കീടാണു തിരിച്ചുവന്നപ്പോൾ ചിന്നുക്കുട്ടീ കൈ കഴുകാതെ മാങ്ങ തിന്നാൻ പോകുകയായിരുന്നു. അവൻ ഓടി ചിന്നുക്കുട്ടിയുടെ കൈയിൽ കയറി, മാങ്ങയോടൊപ്പം അവളുടെ വയറിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് അതിശക്തമായ വയറുവേദന തോന്നി. പപ്പയും അമ്മയും അവളെ ആശുപത്രിയിൽ കൊണ്ടുപോയി, ഇഞ്ചക്ഷനും വെച്ചു. അവൾക്കു തന്റെ തെറ്റ് മനസ്സിലായി. അന്നുമുതൽ ചിന്നുക്കുട്ടി എല്ലാ കാര്യങ്ങളിലും ശുചിത്വം പാലിച്ചു. പിന്നീടൊരിക്കലും കീടാണുവിന് ചിന്നുക്കുട്ടിയെ തോൽപിക്കാൻ കഴിഞ്ഞില്ല. ഗുണപാഠം: എപ്പോഴും ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 02/ 2022 >> രചനാവിഭാഗം - കഥ |