സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/മത്തായിയും ഗോപാലനും
മത്തായിയും ഗോപാലനും
ഒരു ഗ്രാമത്തിൽ സുഹൃത്തുകളായിരുന്ന മത്തായിയും ഗോപാലനും അവരുടെ അവധി കാലം കളിച്ചു രസിച്ചു വരുമ്പോഴായിരുന്നു കോവിഡ് - 19 എന്ന മഹാമാരി ലോകമെമ്പാടും പടർന്നെത്തിയത്. കളികൂട്ടുകാരനായ മത്തായിയെ ഗോപാലൻ എന്നും വീട്ടിൽ വന്ന് കളിക്കാൻ വിളിക്കുമ്മായിരുന്നു. ഒരിക്കൽ ഗോപാലൻ മത്തായിയെ വിളിക്കുവാൻ വേണ്ടി വീട്ടിൽ വന്നപ്പോൾ മത്തായി പറഞ്ഞു "ഇത് കൊറോണാ കാലമലെ നമ്മൾ ഇപ്പോൾ കളിക്കാൻ ഇറങ്ങിയാൽ നമ്മുക്ക് രോഗം പിടിപെണ്ടും പിന്നെ നമ്മുടെ നാട് മുഴുവൻരോഗം പടരും. അതു കാരണം നീ ഇനി കൊറോണാകാലം കഴിഞ്ഞിട്ട് കളിക്കാൻ വന്നാൽ മതി". അപ്പോൾ ഗോപാലൻ സങ്കടത്തോടെ പറഞ്ഞു "ഞാൻ നിന്റെ കൂടെ പുതിയ കളിക്കൾ കളിക്കനായി വന്നതാണ്. ഇനിയിപ്പോൾ അതു പറ്റത്തില്ല ഞാൻ പോക്കുന്നു" ഗോപാലൻ വീട്ടിലേക്ക് മടങ്ങിപോയി. പിറ്റെന്ന് ഗോപാലൻ വീണ്ടും മത്തായിയുടെ വീട്ടിൽ എത്തി. ഇതു കണ്ട് മത്തായി ചോദിച്ചു " നിന്നോട് ഞാൻ പറഞ്ഞില്ലെ കൊറോണാ കാലം അവസാനിച്ചിട്ട് കളിക്കാമെന്ന് " ഇതു തന്നെ അപമ്മാനിക്കുന്നതായി തോന്നിയപ്പോൾ സൂതൃക്കാരനായ ഗോപാലൻ പറഞ്ഞു " എനിക്ക് വീട്ടിലിരുന്ന് മടുപ്പ് തോന്നിയ പ്പോൾ നിന്നെ കൂടി കളിക്കാമെന്ന് ". ഇതു കേട്ട് വന്ന മത്തായിയുടെ അമ്മപറഞ്ഞു "മോനെ നീ ഇപ്പോൾ ഇങ്ങനെ പുറത്തിറങ്ങി നടന്നാൽ നിന്നക്ക് രോഗം പിടിപെടും പനിയും ചുമയും പിടിച്ച് തള്ളർന്ന് പോവുകയും പിന്നെ മരണം വരെ നേരിൽ കാണുന്ന അവസ്ഥവരും. നീ ഇപ്പോൾ വീട്ടിൽപോയി കൈക്കാലുകൾ നന്നായി സോപ്പുപയോഗിച്ച്കഴുക്കി വ്യക്തിയാക്കണം. ഈ കൊറോണാ കാലം കഴിഞ്ഞിട്ട് ഇനി കളിക്കാൻ വന്നാ മതി". തന്നോട് സ്നേഹത്തോടെ പറഞ്ഞത് അവനെ അപമാനിക്കുന്നതായും ദോഷ്യത്തിൽ പെരുമാറുന്നതുമ്മായി തോന്നിയപ്പോൾ അവൻ കരഞ്ഞുകൊണ്ട് വീട്ടി ലേക്ക് ഓടി. വീട്ടിൽ ചെന്നിരുന്ന് അമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ അമ്മ ചിരിച്ച് കൊണ്ട് പറഞ്ഞു "അവർ നിന്നോട് ദോഷ്യപ്പെട്ടതല്ല നിന്നെ സ്വന്തം മോനെ പോലെ കാണ്ണുന്നത് കാരണം സ്നേഹത്തേടെ പറഞ്ഞതാണ്. നിന്റെ ചിന്തക്കളാണ് നിന്നെ തെറ്റിദ്ധരിപ്പിച്ചത് ". അമ്മ അവനോട് ഇത്രയെല്ലാം പറഞ്ഞെങ്കിലും തന്നെ അപമാനിച്ച മത്തായിയെ എന്തെങ്കിലും കളവ് പറഞ്ഞ് വീട്ടിൽ നിന്ന് പുറത്തിറക്കണമെന്നും രോഗം പിടിക്കൂടിപ്പിക്കണമെന്നും അവൻ ചിന്തിച്ചു. കുറച്ച് നാളുക്കൾക്കു ശേഷം അവൻ മത്തായിയെ വീട്ടിൽ നിന്നും പുറത്തിറക്കാനായി മത്തായിയുടെ വീട്ടിലേക്ക് പോയി. പോകുന്ന വഴിക്ക് ഒരു കലിൽ തട്ടി അവനൊരു പുൽകുമ്പാരത്തിലേക്ക് വീണു. അവൻ അവിടെ നിന്ന് എഴുന്നേറ്റ് ഒന്നുമറിയാത്ത ഭാവത്തിൽ യാത്ര തുടർന്നു. മത്തായിയുടെ വീട്ടിലെത്തിയപ്പോൾ വീടിന്റെ കത്തക്ക് അടച്ചിട്ടിരിക്കുന്നു. താൻ ചിന്തിച്ച കാര്യം നടത്താൻ കഴിയാതത്തിൽ ദു:ഖിതനാണ്ണെങ്കിലും വീണ്ടും ശ്രമം നടത്താം എന്ന തീരുമാനത്തിൽ അവൻ വീടിലേക്ക് മടങ്ങി. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഗോപാലന് കടുത്ത പനിയും ചുമ്മയുമ്മായി ആശുപത്രിയിൽ കൊണ്ടു പോയി. ബ്ലഡ് പരിശോധനയിലൂടെ തനിക്ക് കോവിഡ് - 19 എന്ന രോഗം ബാധിച്ചതായി ഡോക്ടർ പറഞ്ഞു. അപ്പോൾ അവൻ ഓർത്തു സ്വന്തം കൂട്ടുക്കാരനെ ചന്തിക്കാൻ ശ്രമിച്ച തനിക്ക് കിട്ടിയ ശിക്ഷയാണ് ഇത് എന്ന് ഗോപാലൻ മനസ്സിലാക്കി. രോഗം മാറിയ ശേഷം ഗോപാലൻ കാണ്ണിച്ച ഈ വഞ്ചനയ്ക്ക് മത്തായിയോട് അവൻ ക്ഷമ ചോദിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |