സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പ്രാർത്ഥനയുടെശക്തി

പ്രാർത്ഥനയുടെ ശക്തി
ഒരിടത്ത് ഒരിടത്ത് ഒരു വലിയ കാടുണ്ടായിരുന്നു.  കാട്ടിൽ നിറയെ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്നു. അവരെല്ലാം പരസ്പരസനേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ കാടു കാണാൻ കുറച്ചു മനുഷ്യർ നാട്ടിൽ നിന്നും കാട്ടിലെത്തി. കാട്ടിലെ മരങ്ങളും പക്ഷിമൃഗദികളെയും കണ്ട് അവർ അതിശയിച്ചു.  അവർ ഒരു പുതിയ ലോകത്ത് എത്തിയ  അനുഭൂതി ഉണ്ടായി. കാട്ടിൽ നിന്നും നാട്ടിലെത്തിയ അവർ മറ്റു മനുഷ്യരോട് കാട്ടിലെ പക്ഷി മൃഗാദികൾ, അവർ കണ്ടറിഞ്ഞ കാടിന്റെ ഭംഗി എന്നിവയെക്കുറിച്ച് വിവരിച്ചു. അവരെല്ലാം   അതിശയത്തോടെ  അത് കേടു നിന്നു. കേട്ടവർക്കെല്ലാം കാട് കാണണമെന്ന ഒരു മോഹമുണ്ടായി.അവർ കാട്ടിലേക്ക് പുറപ്പെട്ടു. പിന്നീട് ചെന്നവർ കാടു മാത്രമല്ല കണ്ടത്, പക്ഷി മൃഗാദികളെകൊന്ന്നാട്ടിലേക്ക്കൊണ്ടുപോകാ-നും  തുടങ്ങി. കാടിലെ മറ്റു പക്ഷി മൃഗാദികൾക്ക് എല്ലാം ഭയമായി. അവരെല്ലാം ഒത്തുകൂടി കരഞ്ഞ് ദൈവത്തോട് പ്രാർത്ഥിച്ചു.  "ദൈവമേ ഞങ്ങൾക്ക് ഈ ഭൂമിയിൽ   ജീവിക്കാൻ ഒരു അവകാശവുമില്ലേ?  ഞങ്ങളെ രക്ഷി രക്ഷിക്കണമേ." ദൈവം ആ പാവം മിണ്ടാപ്രാണികളുടെ പ്രാർത്ഥന കേട്ടു. മനുഷ്യൻ പിന്നെയും കാട്ടിലെത്തി അവന്റെ ദുഷ്പ്രവർത്തികൾ തുടർന്നു. കാടിലെ മൃഗങ്ങളുടെ മാംസം കഴിച്ചവർക്ക് പിന്നീട് പല രോഗങ്ങളും പിടിപെടാൻ തുടങ്ങി. പല പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും അസുഖങ്ങൾക്ക് ഒരു കുറവും ഉണ്ടായില്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഒരു ചെറിയ വൈറസാണ് ഇതിനെല്ലാം കാരണമെന്ന് മനുഷ്യൻ കണ്ടുപിടിച്ചു. അവർ ഭയന്നു  പോയി. അഹങ്കാരം അന്ധനാക്കിയ മനുഷ്യൻ ഈ ചെറിയ വൈറസിനെ പേടിച്ച് പുറത്തിറങ്ങുവാൻ    പോലും ഭയമായി. ഇതോടെ മനുഷ്യൻ ഒരു പാഠം  പഠിച്ചു എന്ന്  കരുതാം. ആവശ്യമില്ലാതെ മറ്റു ജീവികളെ ഉപദ്രവിക്കരുത്. എല്ലാം ജീവജാലങ്ങൾക്കും ഈ   ഭൂമിയിൽ ജീവിക്കാൻ അവകാശമുണ്ട് എന്ന സത്യം മനസ്സിലാക്കി ഇനിയെങ്കിലും  നല്ലൊരു ജീവിതം ജീവിക്കുവാൻ എല്ലാവർക്കുംകഴിയണം. അല്ലെകിൽ ഒരു മഹാമാരി നമ്മളെ തേടി എത്തും എന്ന ഓർമ്മ എല്ലാവരിലും ഉണ്ടായിരിക്കട്ടെ.
അജോസോജൻ
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ