സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/പുതിയ തുടക്കം
പുതിയ തുടക്കം
കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ ആഗമനം. ആദ്യം ചൈനയിൽ. തുടർന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തും തീ പടരുന്നതു പോലെ വ്യാപിക്കുന്ന കാഴ്ച.മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശക്തി തകർക്കുന്ന വൈറസ് .സൂക്ഷിച്ചില്ലെങ്കിൽ മരണത്തിലേക്ക് തള്ളിവിടും എന്ന സത്യം എല്ലാവരും ഭീതിയോടെ കണ്ടു. മാർച്ച് മാസം - ഒരു അധ്യയന വർഷത്തിന്റെ അവസാനം പരീക്ഷകൾ എല്ലാം കഴിഞ്ഞ് കുട്ടികൾ വളരെയധികം സന്തോഷിക്കേണ്ട സമയം. ഈസ്റ്റർ, വിഷു ഇവയെല്ലാം വളരെ ആർഭാടത്തോടെ ആഘോഷിക്കുന്ന സമയം.ബന്ധുവീടുകളിൽ സന്ദർശനം, വിനോദ സഞ്ചാര യാത്രകൾ... ഇല്ല..... എല്ലാ ആഗ്രഹങ്ങളും 2020 മാർച്ചിൽ അവസാനിച്ചു. 2020 മാർച്ച് 22. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ആദ്യപടിയായി ഇന്ത്യൻ പ്രധാനമന്ത്രി ഒറ്റ ദിവസ ത്തെ ജനകീയപ്രതിരോധം ആഹ്വാനം ചെയ്തു. രാജ്യം നിശ്ചലമായി.തുടർന്ന് ആഴ്ചകളോളം നീളുന്ന ലോക് ഡൗൺ. പുറത്തേക്ക് ഇറങ്ങാതെ സ്വഭവനങ്ങളിൽ ഒതുങ്ങി കഴിയുക. ആദ്യം വിഷമങ്ങൾ അനുഭവപ്പെട്ടെങ്കിലും തുടർന്ന് ശ്രമങ്ങൾക്ക് ഫലം കണ്ടു തുടങ്ങി. ഭീതി വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും നല്ല ശീലങ്ങൾ പാലിക്കാൻ തുടങ്ങി. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക ,പൊതു ജന സമ്പർക്കം, അടുത്തിടപഴകൽ എന്നിവ ഒഴിവാക്കുക. ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തിയതിനാൽ മറ്റ് ലോക രാജ്യങ്ങളിലുണ്ടായ തു പോലുള്ള വ്യാപനം ഒരളവുവരെ നിയന്ത്രിക്കാൻ സാധിച്ചു. സർക്കാരിന്റെ നല്ല നിർദ്ദേശങ്ങൾ പാലിച്ചതും തുടർന്ന് പോലീസ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ,രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി വൈറസിനെ തോൽപ്പിക്കാർ വേണ്ടി പ്രവർത്തിച്ചവരോട് രാജ്യവും ജനങ്ങളും ഒരു പോലെ കടപ്പെട്ടിരിക്കുന്നു .ഒന്നര ലക്ഷത്തിലധികം മരണങ്ങൾ ഉണ്ടാവുകയും ഇരുപത്തിമൂന്ന് ലക്ഷത്തോളം രോഗബാധിതർ ആകുകയും ,ജനങ്ങളെ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആക്കുകയും ചെയ്ത മഹാമാരിയെ നിയന്ത്രിക്കുന്നതിനും ഇതുമൂലം ഉണ്ടായ പ്രയാസങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും, ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ഭീതിയില്ലാതെ ധീരമായി നേരിടുന്നതിനും നല്ല നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് എല്ലാവർക്കും ഒത്തൊരുമയോടെ പ്രവർത്തിക്കാം എന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. കൂടാതെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |