സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നിരീശ്വരവാദിയായ രാജാവ്
നിരീശ്വരവാദിയായ രാജാവ്
പണ്ട് പണ്ട് ഭാരതത്തിൽ ഒരു രാജാവ് ജീവിച്ചിരുന്നു. നല്ല മനസുള്ള ഒരു രാജാ വായിരുന്നു അസ്ത്രവിദ്യ കളിലും വേദങ്ങളിലും അഗ്രഗന്യ നായ രാജാവ് ഒരു നിരീശ്വര വാദി ആയിരുന്നു. ദൈവങ്ങൾ എന്ന പേരിൽ മനുഷ്യൻ വേഷം കെട്ടുക യാണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ശുചിത്വത്തിനും അദ്ദേഹം പ്രാധാന്യം നൽകിയിരുന്നു. വ്യക്തി ശുചിത്വം മഹാ ധനം എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഒരു ദിവസം ഇന്ദ്ര ദേവൻ രാജാവിന് ഒരു ദർശനം നൽകി. ദേവൻ പറഞ്ഞു നീ എന്നെ ആരാധിക്കുകയാണെങ്കിൽ നിന്റെ രാജ്യത്തിനു ഇതു വരെ കാണാത്ത മഹാ വിളവ് തരാം, രാജാവ് മറുപടി പറഞ്ഞു "കള്ളന്മാരെ നാം ആരാധിക്കാറില്ല " ദേവൻ കോപത്താൽ വിറച്ചു. അലറി കൊണ്ട് പറഞ്ഞു നീ എന്റെ കോപത്തെ പരീക്ഷിക്കരുത്.. നാം നിന്നെ ശപിക്കുന്നു ഏതെങ്കിലും സ്ഥലത്ത് നീ ശുചിയാവാതെ പോയാൽ നിന്റെ കുലവും രാജ്യവും സമ്പത്തും എല്ലാം നശിക്കുന്നതാണ്. രാജാവ് ഇത് കേട്ടിട്ട് തെല്ലും കൂസാതെ പുച്ഛഭാവത്തോടെ തിരിഞ്ഞു നടന്നു. അടുത്ത ദിവസം റാണി അദ്ദേഹത്തെ അമ്പലത്തിൽ തന്റെ കൂടെ വരാൻ നിർബന്ധം പിടിച്ചു. നിവർത്തിയില്ലാതെ രാജാവ് വഴങ്ങി. ക്ഷേത്രത്തിൽ എത്തിയ രാജാവ് പാദ രക്ഷകൾ ഊരി വച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു ചെളി പുരണ്ട പാദങ്ങൾ അദ്ദേഹം കഴുകിയില്ല. ശാപം അദ്ദേഹത്തെ പിടികൂടി. നാലു ദിവസങ്ങൾ ക്കുള്ളി ൽ രാജ്യം നാൽപതിനായിരം വരുന്ന കൊള്ളസംഘങ്ങൾ ആക്രമിച്ചു രാജാവിനെ കൊല പെടുത്തി എല്ലാം കൊള്ളയടിച്ചു. റാണിയെ അടിമയാക്കി അവർ കടന്നു കളഞ്ഞു ദൈവം നമ്മെ പല ആപത്തുകളിൽ നിന്നും സംരക്ഷിക്കും
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |