കാറ്റിൽ നീ ചിറകുവീശുമ്പോൾ, കാത്തിരിക്കും ഞാൻ
കാറ്റിൽ നീ ചൂളമടിക്കുമ്പോൾ, കേട്ടിരിക്കും ഞാൻ.
ഈ ഒറ്റപ്പെട്ടൊരു ഭൂമിയിൽ, എന്റെ കൂട്ടിലടച്ചൊരു-
ജീവിതത്തിൽ, എന്റെ പ്രിയ കൂട്ടുകാരൻ നീയല്ലോ ചെറുകിളിയേ...
മഞ്ഞക്കുപ്പായമണിഞ്ഞ് നീയെൻ മുന്നിലെത്തുമ്പോൾ,
എൻ പ്രിയ പ്രാണനും, കൂടപ്പിറപ്പും, കൂട്ടുകാരനും നീയല്ലോ.
പ്രപഞ്ചത്തിൻ സൗന്ദര്യമെല്ലാം ഒളിപ്പിച്ച ഭൂമിയിൽ,
അടിമപ്പെട്ടല്ലോ മനുഷ്യനെല്ലാം ഒരു മഹാമാരിയാൽ...
എന്നാൽ ആവില്ല ഒന്നിനും നമ്മളെ തോൽപ്പിക്കാൻ,
പ്രതിരോധിക്കും ഞാനും നീയും എല്ലാ മനുഷ്യരും ഒരുപോലെ.
ഈ മഹാമാരിതൻ യുദ്ധത്തിൻ വിജയം നമ്മുടെതന്നെ...
ഭയമല്ല വേണ്ടത്, കൂട്ടംകൂടുകയുമല്ല, എന്നും വേണ്ടത് മുൻകരുതൽ..
സൗന്ദര്യഭൂവായ, ദൈവത്തിൻ നാടായ നമ്മുടെയീകൊച്ചു കേരളത്തിൽ,
ചിട്ടയോടൊരു ഗൃഹവാസം ചെയ്യാൻ, കരുതലോടെ
പൊരുതിയൊരു ഭരണകൂടവും, കൂട്ടിന്ന് വെയിലേറ്റു-
വാടിയൊരു കാക്കിപ്പടയും, കൂടെ ആരോഗ്യപ്രവർത്തകർ-
തൻ സാന്ത്വനവും കരുതലും, എല്ലാം ഒന്നിച്ചു നേടിയൊരു-
വിജയം.... നമ്മുടെയീ കൊച്ചുകേരളത്തിൽ വിജയം.