സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ആഘോഷങ്ങൾ ഇല്ലാത്ത ആഘോഷം
ആഘോഷങ്ങൾ ഇല്ലാത്ത ആഘോഷം
സർക്കാർ മദ്യഷാപ്പുകൾ അച്ചിട്ടിരുന്നതിനാൽ ആ വിധത്തിലുള്ള ബഹളവും അനുഭവപെട്ടില്ല. അത്രയും ആശ്വാസമായി. വിഷുവിനു പതിവുള്ള പടക്കവും പൊട്ടിയില്ല. കാരണം പണിയില്ലാത്തതിനാൽ എല്ലാവരുടേയും പോക്കറ്റ് കാലിയായിരുന്നു. എങ്കിലും ആ സങ്കടം മാറ്റുന്നതിനു വേണ്ടിയാകാം രാത്രിയായപ്പോൾ എന്റെ നാട്ടിൽ പ്രകൃതി തിമിർത്താടി. രാത്രിയിൽ അതിശക്തമായ കാറ്റും മഴയും ഇടിമിന്നലും ഇടി വെട്ടും അനുഭവപ്പെട്ടു. പ്രകൃതിയുടെ നാലു വശത്തും വെട്ടിക്കെട്ടും കമ്പിത്തിരിയും പൂത്തിരിയും മത്താപ്പും ഒക്കെ കത്തുന്നതായി എനിക്കനുഭവപെട്ടു. അങ്ങനെ ഇങ്ങയേയും ഒരു വിഷു എന്റെ ജീവിതത്തിലൂടെ കടന്നുപോയി. എങ്കിലും വലിയ ആൾനാശമൊന്നും ഉണ്ടാകാതെ നമ്മുടെ ഭാരതത്തിന് പിടിച്ചു നിൽക്കുവാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തിനും നമ്മുടെ ആരോഗൃ പ്രവർത്തകർക്കും നന്ദി പറഞ്ഞു കൊണ്ടു നിർത്തുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |