ഉച്ച നേരതൊരു
കൊച്ചുമയക്കത്തിൽ
പിച്ചവച്ചേതിയകാർമുകിലെ
തല്ലിചിതറുമാ
ചില്ലുകണക്കെയെൻ
മുന്നിലുന്മാദിനിയായി
പൊഴിഞ്ഞു
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതൊലക്കൂട്ടങ്ങളും
കാറ്റിൽ ചാഞ്ചാടിയാടും വയൽപൂക്കളും
മഴപെണ്ണിന്റെ കുളിരെറ്റു വാങ്ങുന്നുവോ
പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറവയോട് ഒഴുകുന്നുവോ
നിന്റെ സ്മൃതി ഗീതം അലകളായി തഴുകിടുമ്പോൾ
എന്റെ ഗതകാല
സ്മരണകൾ ഉണരുന്നിതാ
മഴ ഒരു ഗീതം ആകുന്നുവോ
എൻ മനം ഒരു മയിലായി ആടുന്നുവോ
നീളുന്ന ചെമണ്ണ് പാതകളിൽ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ
മഴനീര് നുണയുന്നു
നാഗത്തെ പോൽ ദൂരെ