അമൃതമാം അഭയമാം വിദ്യാലയം
നന്മ തൻ പൂവിടും വിദ്യാലയം
സ്നേഹ സമൃദ്ധമാം വിദ്യാലയം
ഭാഷാ മഹത്വമാം വിദ്യാലയം....
എന്നെന്നും നന്മ തൻ വിദ്യാലയം
അക്ഷരജ്ഞാനമാം വിദ്യാലയം
അറിവിന്റെ നിറകുടം വിദ്യാലയം
വിദ്യകൾ നൽകിടും വിദ്യാലയം
സത്യധർമ്മങ്ങൾ തൻ വിദ്യാലയം
അമൃതമാം അറിവേകും വിദ്യാലയം
ആത്മ സ്വരൂപമാ വിദ്യാലയം ...
ശാന്തിതൻ തീരമാം വിദ്യാലയം
സ്നേഹത്തിൻ പുഴയാകും വിദ്യാലയം
നിറമേകും ഓർമ്മ തൻ വിദ്യാലയം
അമൃതമാം അഭയമാം വിദ്യാലയം
നന്മ തൻ പൂവിടും വിദ്യാലയം