ഉൾവഴികൾ

കോടന്നൂർ

ത്യശ്ശൂർ ജില്ലയിലാണ് കോടന്നൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കോടന്നൂർ എന്ന ഗ്രാമത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങൾ ആണ് ഉള്ളത്.

1. ചാക്യാർ കടവ്

2. താണിക്ക്യ മുനയം

3. ശാസ്താംകാവ്

കായലോരങ്ങൾ അതിരിട്ട കാർഷിക ഗ്രാമം. ചെമ്മൺ പാതകൾക്കിരുവശവും തെങ്ങിൻ തോപ്പുകൾ, വാഴത്തോട്ടങ്ങൾ, വയലേലകൾ, കുറുനരികൾ കൂടുകൂട്ടുന്ന കുന്നിൻ പുറങ്ങൾ. കാർഷിക സംസ്ക്കാരം ഹൃദയത്തുടിപ്പാക്കിയ ഗ്രാമീണർ.തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 10 km മാറിയാണ് കോടന്നൂർ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം പാറളം ഗ്രാമ പഞ്ചായത്തിലാണ് ഉൾപ്പെടുന്നത്. ഈ ഗ്രാമത്തിന് അഭിമാനകരമായ ഒരു ചരിത്രമുണ്ട്. കൃഷിയാണ് ഈ ഗ്രാമത്തിന്റെ പ്രധാന തൊഴിൽ . ഇപ്പോഴും ഈ ഗ്രാമ വ്യാവസായിക വികസനത്തിനായി കാത്തിരിക്കുകയാണ്.

ശാസ്താംകടവ് റോഡിലേക്ക് ഇറങ്ങി 300 മീറ്റർ മാറി ക്രിസ്ത്യൻ പള്ളി സ്ഥിതിചെയ്യുന്നു. കോടന്നൂർ സെന്ററിൽ . താണിക്ക മുനയം റോഡിൽ അല്പം മാറി സുബ്രഹ്മണ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

ജനസംഖ്യാശാസ്ത്രം

[ തിരുത്തുക ]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം 3345 പുരുഷന്മാരും 3581 സ്ത്രീകളും ഉള്ള കോടന്നൂരിൽ 6926 ആണ് ജനസംഖ്യ.