സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ പരിസ്ഥിതിയും ആരോഗ്യവും

പരിസ്ഥിതിയും ആരോഗ്യവും

ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് കാര്യങ്ങൾ ആണ് പരിസ്ഥിതിയും ആരോഗ്യവും. നമ്മൾ ജീവിക്കുന്ന പരിസ്ഥിതി ശുചിത്വവും മാലിന്യരഹിതവും ആണെങ്കിൽ നമ്മൾക്കു നല്ല ആരോഗ്യം സമ്മാനിക്കും. എങ്ങനെ പരിസ്ഥിതിയെ നല്ലരീതിയിൽ പരിപാലിക്കാം -ആദ്യം ഭൂമിയെ ശുചിതമായി സൂക്ഷിക്കുക, കെട്ടികിടക്കുന്ന തരത്തിലുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാതിരിക്കുക, പ്ലാസ്റ്റിക്ക് പോലെയുള്ള ദ്രവിച്ചുപോകാത്ത വസ്തുക്കൾ ഉപേക്ഷിക്കാതിരിക്കുക, നദികളും അരുവികളും ചാലുകളും വൃത്തിയായി സൂക്ഷിക്കുക, വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക. കാരണം നദികൾ ഭൂമിയുടെ ഞരമ്പുകൾ പോലെയാണ്.ഭൂമിയിൽ എല്ലായിടത്തും ജലം അനിവാര്യമാണ്. ഇങ്ങനെ പരിപാലിക്കുന്നഭൂമി പൂർണ്ണ ആരോഗ്ഗ്യവതിയായിരിക്കും. ഇനി നമ്മൾ ചെയ്യേണ്ടത് ധാരാളം വൃക്ഷങ്ങളെ വെച്ചുപിടിപ്പിക്കുക, ഭലവൃക്ഷങ്ങൾ നടുക. ഇതിലൂടെ ജീവനും വേണ്ടുന്ന ആഹാരവും ഓക്സിജനും തരുന്നു. കൃത്യമായി മഴ തരുന്നു. ഓരോ മനുഷ്യനും ചെയ്യേണ്ടത് ഇത്രമാത്രം ഭൂമിയെ ശുദ്ധമായി സൂക്ഷിക്കുക. ഇന്ന് നമ്മൾ വെച്ച് പിടിപ്പിക്കുന്ന ഓരോ വൃക്ഷത്തൈകളും നാളെ ഒരു സമൂഹത്തിനു നൽകുന്നതു ജീവവായുവും ആഹാരവും തണലും ആകുന്നു അത് ഒരു വർഷമോ 10 വർഷമോ ആകില്ല............................ കാലാകാലം.

ഷാഹിന ഷാജി
10 A സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം