സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/തിരിച്ചറിവ്

തിരിച്ചറിവ്

കാവ് തീണ്ടല്ലേ മക്കളെ സർപ്പദോഷത്തിനിരകളാവല്ലെ
  ഗംഗയാണ് നമ്മുടെ പുണ്യ നദി
  പാപനാശിനിയാണ് പമ്പ
 മൺമറഞ്ഞ പഴമ തൻ ,
 ഈ രീതികൾ ചെയ്തികൾ
 വേരോടെ അറുത്തു മാറ്റുന്നു
 ഇന്നത്തെ ആധുനികത.
 പ്രകൃതിയെ സ്വന്തം കിടാവ് കണക്കെ
 താരാട്ടാട്ടി ഉറക്കിയവരാണ് അവർ
 അവർ ആർജ്ജിച്ച പ്രകൃതിസമ്പത്ത്
 ദൂർത്തടിച്ച് കളയുന്നു ഇന്നത്തെ മന്നൻ
 അസംസ്കൃതർ എന്ന് മുദ്രകുത്തിയ
 കാട്ടിലെ മക്കളോ അതോ നിങ്ങളോ വിഡ്ഢി?.
 പാശ്ചാത്യ സംസ്കാരം നെഞ്ചിലേറ്റി
    കപ്പൽ കയറിയവർ ഒരുവശത്ത്
 നമ്മുടെ മണ്ണിൽ വേരോടിയ സംസ്കൃതിയെ
 പുച്ഛിച്ച് തള്ളുന്ന തലമുറ മറുവശത്ത്
 വികസനം ലാക്കാക്കി നൃത്തമാടുന്ന
 കോമര വേഷധാരികളായ രാഷ്ട്രീയക്കാർ,
 ഇതിനിടയിൽ പ്രകൃതി തരുന്ന താക്കീതുകളെ വലിച്ചുകീറി കുപ്പത്തൊട്ടിയിൽ എറിഞ്ഞു.
 ശാസ്ത്രം കൊണ്ട് നേടിയ നേട്ടങ്ങൾക്ക്
 അടക്കുവാൻ ആകില്ല മനു ജന്റെ വിശപ്പ്
 പ്രകൃതിയുമായി ഇണചേർന്ന സംസ്കൃതിയ്ക്കേ നിലനിൽപ്പുള്ളൂ
 എന്ന തിരിച്ചറിവിലേക്ക്
 എത്തുന്ന നിമിഷം തീരും നമ്മുടെ വ്യാകുലതകൾ.

നന്ദന അജിത്
10 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത