സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/സ്പോർ‌ട്സ് ക്ലബ്ബ്

സ്പോർ‌ട്സ് ക്ലബ്ബ്

കുട്ടികളിലെ കായിക ശേഷി വർധിപ്പിക്കുന്നതിനായി   സ്‌പോർട്സുമായി   ബന്ധപ്പെട്ട് നിരവധി പരിപാടികൾ ഞങ്ങളുടെ സ്കൂളിൽ നടത്തി വരുന്നു. സ്പോർട്ട്സിൽ താൽപ്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും പ്രാക്ടീസ് നടത്തുന്നു. അത്‌ലറ്റിക്സ്, ഫുട്ബോൾ, കബഡി, ഖോ - ഖോ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങളിൽ പ്രത്യേകമായി പരിശീലനം നൽകുന്നു.സ്കൂളിലെ കായികാധ്യാപകന്റെ നേതൃത്വത്തിൽ കായിക മേഖലയിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി ഉപജില്ലാ ,ജില്ലാ,തലങ്ങളിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും സാധിക്കുന്നു.ഓൾ ഇന്ത്യ കരാട്ടെ മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ  2 കുട്ടികൾ വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്