സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി അടിസ്ഥാനം
*പരിസ്ഥിതി - നിലനിൽപ്പിന് അടിസ്ഥാനം*
ഒരായിരം അസ്വസ്ഥതകൾ വീർപ്പുമുട്ടിക്കുന്ന ഒരു അന്തരീക്ഷത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇരട്ട മഹാമാരി കുഴിച്ചു മറിച്ചിട്ട മണ്ണിൽനിന്നും നിവർന്നു നിൽക്കാൻ പാടുപെടുമ്പോൾ 'കൂനിന്മേൽ കുരു' എന്ന പോലെ വന്നു ചേർന്ന ലോകവ്യാപകമായ വൈറസിനെ ഒറ്റക്കെട്ടായി ചെറുക്കാൻ ശ്രമിക്കുമ്പോഴും ഇനിയും ഒട്ടേറെ വെല്ലുവിളികൾ ജനങ്ങൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നുണ്ട്. നിലനിൽപ്പിന് അടിസ്ഥാനമായ പരിസ്ഥിതി മനുഷ്യൻറെ കർമ്മ ഫലത്താൽ നശിച്ചു കൊണ്ടിരിക്കുമ്പോൾ ഒട്ടേറെ ദുരന്തങ്ങൾ കൂടി ലോകത്തിനു സമ്മാനിച്ചു കൊണ്ടാണ് കടന്നുപോകുന്നത്. പരിസ്ഥിതി സംരക്ഷണം ഒരു ഫാഷൻ ചർച്ചയായി മാത്രം ചിലർ ക്കിടയിൽ ഉയരുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി എന്താണ്, പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത എന്താണ് എന്നും ജനങ്ങൾ കൂടുതലായി മനസ്സിലാക്കേണ്ടതുണ്ട് എന്നാൽ മാത്രമാണ് ഇനി ലോകം നേരിടാൻ പോകുന്ന വെല്ലുവിളികളെ ചെറുക്കാൻ നമുക്ക് സജ്ജരാക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യരെ ചുറ്റു കാണുന്നതും പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ജീവികളും സസ്യങ്ങളും പരസ്പരാശ്രയത്തിലൂടെ പുലരുന്ന പരിസ്ഥിതിയിൽ മാറ്റങ്ങൾ തുടർന്നു കൊണ്ടിരിക്കുകയും ഈ മാറ്റങ്ങൾക്ക് തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലാവുകയും ചെയ്യുന്നു. ഇന്ന് മനുഷ്യൻ വികസനം എന്ന പേരിൻറെ മറയിൽ ചെയ്തുകൊണ്ടിരിക്കുന്നത് കുറച്ചു മുൻപ് പറഞ്ഞത തുടർച്ചയെ പാടെ ഇല്ലാതാകുമ്പോൾ പരിസ്ഥിതി കലുഷിതമാകുന്നു. ശാസ്ത്ര കണ്ടുപിടിത്തങ്ങൾ മനുഷ്യനെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പാരിസ്ഥിതിക പരമായി ലോകത്തിനു സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഏറെ ശ്രദ്ധേയമാകുന്നു. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളുടെയും അടിസ്ഥാനം മനുഷ്യൻറെ കയ്യിലിരുപ്പു തന്നെയാണ്. നദിക്ക് കുറുകെ കെട്ടിയിരിക്കുന്ന അണക്കെട്ടുകൾ , കരയിലും വെള്ളത്തിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും അവ പുറത്തു വിടുന്ന വിഷ വസ്തുക്കൾ, കൃഷിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഉപയോഗിച്ച കീടനാശിനികൾ, വനനശീകരണം, വായു മലിനീകരണം, ശബ്ദമലിനീകരണം തുടങ്ങിയ അനീതികൾ മനുഷ്യൻ പരിസ്ഥിതിക്ക് നേരെ വച്ച് നീട്ടി. പ്ലാസ്റ്റിക് എന്ന ഏറ്റവും ലളിതമായ വസ്തു ലക്ഷക്കണക്കിന് കടലിലെ വന്പൻ ജീവികളുടെ നാശത്തിനും, കാലാവസ്ഥാവ്യതിയാനം , ആഗോളതാപനം തുടങ്ങിയവയ്ക്കും തുടക്കംകുറിച്ചു. ഇതിൽ നിന്നൊന്നും പാഠം ഉൾക്കൊള്ളാത്ത ലോകത്തിന് വലിയ വെല്ലുവിളിയായി കാലാവസ്ഥാവ്യതിയാനവും മുന്നിലെത്തി. പരിസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് താളംതെറ്റി കൊണ്ടിരിക്കുന്ന, ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തമാണ് കാലാവസ്ഥാവ്യതിയാനം . കരയിലും വെള്ളത്തിലും അന്തരീക്ഷത്തിലും മത്സരിക്കുന്ന വാഹനങ്ങളും ഉയരുന്ന അംബരചുംബികൾ ഉം മനുഷ്യൻറെ അധ്വാനത്തെ ലളിതം ആക്കിയപ്പോൾ ഒട്ടേറെ പരിസ്ഥിതി ദുരന്തങ്ങൾ കാണ് വഴിയൊരുക്കിയത്. 2050 ആകുമ്പോഴേക്കും കേരളത്തിലെ പല മേഖലകളും വെള്ളത്തിനടിയിൽ ആകും എന്ന് യുഎസ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മഞ്ഞുപാളികൾ വരെ ഉരുക്കി സമുദ്രനിരപ്പിന് വർധനവിന് കാരണമാകുന്നു. കേരളത്തിന് ഉപരി ഇന്ത്യയിൽതന്നെ 3.6 കോടി ജനങ്ങളെ 2050 നുള്ളിൽ മാറ്റിപ്പാർപ്പിക്ണ്ടതായി വരുമെന്ന് കാലാവസ്ഥ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. വലിയ മഹാമാരികൾ വരെ ഒരുനാൾ ചെറുത്തു നിർത്താൻ രാജ്യത്തെ സഹായിച്ച പശ്ചിമ മലനിരകളും ഇന്ന് ഖനനം വഴി ഇല്ലാതാകുന്നു. യുഎൻ ഉച്ചകോടിയിൽ പതിനാറുകാരിയായ ഗ്രേറ്റ ടൃൻബർഗ് ലോക ഭരണാധികാരികളോട് ഉന്നയിച്ച ചോദ്യം പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഗൗരവത വ്യക്തമാക്കാൻ പര്യാപ്തമാണ്. “ഹിമാലയത്തിലെ മഞ്ഞുമലകൾ ഉരുകി തീരുന്നു, അഞ്ചിൽ രണ്ടാൾക്ക് കുടിക്കാൻ ശുദ്ധജലം കിട്ടുന്നില്ല ഇങ്ങനെയൊരു ലോകത്തെ യാണോ വരും തലമുറയ്ക്ക് കൈമാറാൻ പോകുന്നത് ” എന്നാൽ ലക്നൗവിലെ 13 വയസ്സുകാരിയായ യുഗ രത്ന ശ്രീവാസ്തവയുടെ ചോദ്യവും പ്രശ്നത്തിലെ കാഠിന്യം വ്യക്തമാക്കുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ എല്ലാം ഏറ്റുവാങ്ങേണ്ടൾ എന്നതിന് പകരം ഉപയോഗിക്കാനായി സർവ്വതും സൃഷ്ടിച്ച് തന്നവൾ എന്ന നിലയിൽ പരിസ്ഥിതിയെ നിരീക്ഷിച്ചാൽ മാത്രമാണ് മുന്നിലുള്ള പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. ആധുനികത എന്ന പേരിൽ മനുഷ്യൻ പടച്ചു വയ്ക്കുന്ന ഓരോ മാറ്റവും പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. അന്യൻറെ പരിതസ്ഥിതി നശിപ്പിച്ച് സ്വന്തം പരിസ്ഥിതി നന്നാക്കി ആഗോള പരിസ്ഥിതിയെ വേരോടെ നശിപ്പിക്കുവാൻ ഇന്നത്തെ ജനത ശ്രമിക്കുന്നു. മനുഷ്യൻറെ സ്വാർത്ഥ മോഹങ്ങളും സങ്കുചിത ചിന്തകളും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ പരിതസ്ഥിതിമാറ്റങ്ങളും ഇന്നത്തെ വലിയ പരിസ്ഥിതി പ്രശ്നങ്ങൾ ആണ് . ഇന്നലെ വരെ എങ്ങനെ ജീവിച്ചു എന്നതല്ല ഇനി എങ്ങനെ ജീവിക്കും എന്നതാണ് നാം പാഠം ഉൾക്കൊള്ളേണ്ടത്. പലവിധ ഭൂപ്രകൃതിയുള്ള കേരളത്തിൽ നിർമാണത്തിനും ഭൂവിനിയോഗ ത്തിൻറെ യും വൈവിധ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വേണം.തുടർച്ചയായ രണ്ട് പ്രളയങ്ങൾ വെളിവാക്കിയത് കേരളത്തിൻറെ ഭൂവിനിയോഗത്തിലുള്ള ഭീതിതമായ യാഥാർഥ്യങ്ങളാണ് ആണ്. അതിനെ നേരിടേണ്ടത് കേരള സമൂഹമാണ്. പരിസ്ഥിതി സംരക്ഷണം എന്നാൽ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഒഴിവാക്കുകയാണ് എന്നല്ല, ആധുനിക സാങ്കേതികവിദ്യകളും, ശാസ്ത്രീയ നേട്ടങ്ങളും പരിസ്ഥിതി വിരുദ്ധം ആകാതെ അവയെ പാരിസ്ഥിതിക ചൂഷണത്തെ പരമാവധി കുറയ്ക്കാൻ കഴിയുന്നത് ആക്കി മാറ്റുക എന്നതാണ്. വികസനം എന്നതിനെ പരിസ്ഥിതി സൗഹാർദ്ദപരമായി നടപ്പാക്കണം. ഓസോൺ പാളിയെ സംരക്ഷിക്കുക കടലിലെ മലിനീകരണം തടയുക കാടുകൾ സംരക്ഷിക്കുക വായു മലിനീകരണം തടയുക പ്ലാസ്റ്റിക് അടക്കമുള്ള ചണ്ടികൾ ജലസ്രോതസ്സുകളിൽ വലിച്ചെറിയുന്ന തടയുക തുടങ്ങിയ പാലിച്ചാൽ ഒരു പരിധിവരെ ഈ പാരിസ്ഥിതിക പ്രശ്നങ്ങളെ തടയുവാൻ നമുക്ക് സാധിക്കും കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ ഇനിയും ഒരുപാട് ഉണ്ടെങ്കിലും അവയെ എണ്ണി തീർക്കുന്നതിന് പകരം ചെറുത്തു നിൽക്കാൻ ലോകം കൈ കോർകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. കറയില്ലാത്ത കലർപ്പില്ലാത്ത പരിസ്ഥിതി സ്നേഹത്തോടെ ഏവർക്കും സജ്ജരാകാം...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |