ഭൂമിയുടെ പച്ച പരവതാനി
അത് ഏതെന്നറിയാമോ കുട്ടികളേ
നിത്യം കിളിർക്കുന്ന പച്ചപ്പ്
അത് ഏതെന്നറിയാമോ കുട്ടികളേ
വൃക്ഷങ്ങളാണ് നമ്മുടെ ജീവസ്വത്ത്
പ്രകൃതി ദേവി തന്ന സ്നേഹസ്വത്ത്
കർഷകരാണ് നമ്മുടെ രാജാക്കന്മാർ
ഭൂമിക്കവരെന്നും ദൈവദൂതർ
മരം ഒരുവരം എന്ന വാക്യം
ഓർക്കേണം നാം എന്നും എന്നും
വൃക്ഷങ്ങൾ വയ്ക്കുക തണലുകളിൽ പാർക്കുക
വരും തലമുറക്കുവേണ്ടി കൈകോർക്കുക
പ്രകൃതിയോടുള്ള ചൂഷണം ഇനി
ഈ ഭൂമിയോട് നമുക്ക് വേണ്ട
മലകളിടിച്ചു വയലുകൾ നികത്തി
എന്തിനീ ഭൂമിയിൽ പുതിയ സൃഷ്ട്ടി
മനോഹരമായ വയലും ഹരിതാപമായ നാടും
നമ്മുടെ അവകാശം എന്നും എന്നും
വേണ്ട നമുക്കിനി ചൂഷണങ്ങൾ
പ്രകൃതി നമ്മുടെ സ്നേഹ സ്വത്ത്.