സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്/അക്ഷരവൃക്ഷം/എന്റെ സ്വന്തം ആരോഗ്യം

എന്റെ സ്വന്തം ആരോഗ്യം

ആരോഗ്യ സംരക്ഷണത്തിനിന്ന്,
നെട്ടോട്ടമോടുന്നു ലോകമാകെ.
ഒരു ചെറു കീടം മതിയിന്നാകെ,
നശിപ്പിച്ചു തീർക്കുവാനീയിഹത്തിൽ.
     
സമയമില്ലായെന്ന് പറയുന്ന നമ്മൾ,
സമയമിനിയെങ്ങനെ പോക്കുമെന്നായി.
വീട്ടിലിരിക്കുവാൻ സമയമില്ലെന്നാൽ,
വീട്ടിലിരിപ്പതു മാത്രമായി.

കൂട്ടിവെച്ചും, പടവെട്ടിപ്പിടിച്ചും,
നേടിയതൊന്നുമേയില്ലയിപ്പോൾ.
കൈ കഴുകി, ദേഹശുദ്ധിവരുത്തി,
വായ് മൂടി, മൂക്കും മുടിവച്ച് .

ദേഹമാകെ മുടിക്കെട്ടിവച്ചും,
പരസ്പരമാരെന്നറിയാത്തവണ്ണം
മാലോകരോന്നായ് പാഞ്ഞിടുന്നു
മറ്റു ജീവനെ രക്ഷിപ്പാനുതകുംവിധം.

സ്വന്തമോ, ബന്ധമോ ഒന്നുമില്ല,
ഇഹലോകം വെടിഞ്ഞാൽ കൂടെ നില്ക്കാൻ.
യന്ത്രം കുഴിക്കുന്ന കുഴിയിൽ വയ്ക്കുമ്പോൾ,
ഒരു നുള്ളു മണ്ണിടാൻ യന്ത്രം മാത്രം.

ആരോഗ്യമാണെന്റെ സമ്പത്തെന്ന്
ആരോഗ്യമുള്ളപ്പോൾ ഓർക്കണം നാം.
എത്രമാത്രം സ്വത്ത് നേടിയാലും,
ആരോഗ്യമാണെന്റെ സ്വത്തെന്നോർക്കണം.

ഇതിലൊക്കെ മേലെ ജഗദീശനെ ഓർക്കണം,
ഈ ജഗത്തിലായുസെത്തീടുവാൻ.
നന്ദിമാത്രം ചൊല്ലിവാണിടാനായ്,
നന്മ സ്വരൂപനെ ഓർത്തിടേണം.

ദിവ്യ ജോർജ്
10 സെന്റ് സെബാസ്ററ്യൻസ് ഹൈസ്കൂൾ ആനിക്കാട്
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത