സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്‌ഥിതി-ലേഖനം
പരിസ്‌ഥിതി-ലേഖനം
നാം ഇന്ന് ജീവിക്കുന്നത് നമ്മുടെ ഈ ഭൂമിയുടെ കാരുണ്യത്തിലാണ്.. ഭൂമിയിലെ പരിസ്ഥിതി കാരണമാണ് നമുക്ക് കാഴ്ചകൾ ആസ്വദിക്കാനും പഠിക്കാനുമൊക്കെ പറ്റുന്നത്. നമുക്ക് ശ്വസിക്കാനുള്ള പ്രാണവായു, കഴിക്കാൻ ആഹാരം, തണൽ, ജലം അങ്ങനെ എല്ലാം പ്രകൃതി നമുക്ക് തരുന്നതാണ്. വൈദ്യുതി പോലെയുള്ള പല സൗകര്യങ്ങളും പ്രകൃതിയിൽനിന്നാണ്. പ്രകൃതിയിൽ ഏറ്റവും പ്രാധാന്യം മരങ്ങൾക്കാണ്. അന്തരീക്ഷത്തിലെ താപനില നിയന്ത്രിക്കുന്നത് മരങ്ങൾ ആണ്. ഭൂമിയിലെ ഒട്ടുമിക്ക ജീവജീലങ്ങളുടേയും ആവാസം മരങ്ങളിലാണ്. എന്നാൽ ഇത്രയുമൊക്കെ സൗകര്യങ്ങൾ തന്നിട്ടും നാം മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ചും, വയലുകൾ നികത്തിയും, ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിച്ചും, പൊതുസ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽനിന്നും ഫാക്ടറികളിൽനിന്നും പുക ഉയർത്തിയും, കുന്നുകളിടിച്ചുനിരത്തിയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചുമൊക്കെ മനുഷ്യർ പ്രകൃതിയെ കഠിനമായി വേദനിപ്പിക്കുന്നു. അതിന്റെ തിരിച്ചടിയായി ഭൂമിതന്നെ പല ദുരന്തങ്ങളും സൃഷ്ടിക്കുന്നു. പ്രളയം , ഉരുൾപൊട്ടൽ, വരൾച്ച, കൊടുങ്കാറ്റ് , സുനാമി, ഭൂകമ്പം അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രകൃതിദുരന്തങ്ങൾ. അതുകൊണ്ട് പ്രകൃതിയെ സ്നേഹിച്ചു പരിപാലിക്കണം. ഭൂമിയെ സ്നേഹിച്ചാൽ തിരിച്ചും നമ്മെ സ്‌നേഹിച്ചു നമുക്ക് നല്ല സൗകര്യങ്ങൾ തരും. അതിനായി നമ്മുടെ എല്ലാവരുടെയും കടമയായ പ്രകൃതിസംരക്ഷണം നമ്മുടെ കർത്തവ്യമായെടുത്തു ഭൂമിയെ പരിപാലിക്കണം.......
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |