സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ചിറകറ്റ പക്ഷി-കവിത

ചിറകറ്റ പക്ഷി

ഭാരതമണ്ണിനെ ഉഴുതുമറിക്കുവാൻ
 കച്ചകെട്ടിടുന്ന കുട്ടി നേതാക്കളെ
ഗാന്ധിയും നെഹ്റുവും കാത്തു സൂക്ഷിച്ചൊരാ
ഇന്ത്യയെ നിങ്ങളായി കൊന്നിടാതെ
 ബ്രട്ടീഷുകാരുടെ തോക്കിനു മുന്നിൽ
 ചിതറിവീണൊരാ ദേശസ്നേഹികൾ
നേടിയോരാ ഇന്ത്യൻ ചാരിത്യത്തെ
വിറ്റുകാശാക്കിടാൻ ശ്രമിക്കുന്ന കൂട്ടരെ
പല പാർട്ടി നേതാക്കൾ ഒരുമിച്ചു ചേർന്നുള്ള
- ശബ്ദം ഇന്ന് ഇന്ത്യയെ ഭ്രാന്തമാക്കി.
പറന്ന് ഉയരുമ്പോൾ വിറപൂണ്ടു നിൽക്കുന്ന
 ചിറകറ്റ പക്ഷിയാണ് ഇന്ത്യയെന്ന് ഓർക്കുക
 ആ പക്ഷിതൻ ചിറകിനു
ശക്തിയൊന്നല്ലാതെ വേറൊന്നുമേ
നിങ്ങൾ നൽകിടാതെ!

Jebin Thomas
9 F സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത