വികസിതരാം ചൈനാ രാജ്യത്തിൽ
പിറന്നു വീണു നീ
പാവലം പടർന്നു പിടിക്കുന്നതു പോൽ
ഉലകത്തെ ഞെരിച്ചു നീ
ഉലകമിന്നു വരെ കാണാത്ത മഹാമാരിയായ്
പ്രഖ്യാപിച്ചു നിന്നെ
എന്തു ചെയ്യണമെന്നറിയാതെ മലക്കം മറിയുന്നു
നമ്മുടെ വിശ്വം
മരുന്നില്ല ,ഔഷധമില്ല ,ഒന്നുമില്ല നിനക്ക്
ആയിരം,പതിനായിരം എന്നിങ്ങനെ
കൊന്നു തിന്നുന്നല്ലോ മർത്ത്യനേ
പ്രതിദിനം
ശപിക്കപ്പെട്ട വൈറസാൽ
ചുട്ടുപൊള്ളുന്നു നമ്മുടെ ധാത്രിയിന്ന്
എന്ത് കഷ്ടമാണ് ഭഗവാനേ! എന്തിനാണ്
നീയിങ്ങനെ പരീക്ഷിക്കുന്നത്
അകത്തിരുന്ന് ,മരുന്നുപയോഗിച്ച് നിന്നെ
മെരുക്കുവാൻ ശ്രമിക്കുന്നല്ലോ ലോകമിന്ന്
വികസിതരാം രാജ്യമിന്ന് നിന്നാൽ
വെന്തുരുകുന്നല്ലോ
എന്നാലും ദൈവമെ ഒരുകാര്യമുറപ്പുണ്ടെനിക്ക്
നീ ഒരു ദിനം സന്തോഷം വിളയാടിക്കും
ഈ ധാത്രിയിൽ
എല്ലാം നല്ലതിനാകണേ ദൈവമേ ഈ
വൈറസിനെ മെരുക്കാൻ സഹായിച്ചീടണേ!