സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി ഇന്ന് നശിച്ചുകൊണ്ടിരിക്കുകയാണ് ഇതിനു കാരണം നമ്മൾ മനുഷ്യർ തന്നെയാണ് പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വിധത്തിലെ പ്രവർത്തനങ്ങളാണ് നാം ഇന്ന് ചെയ്യുന്നത് പണ്ടത്തെ മനുഷ്യർ പ്രകൃതിയെ ആരാധിച്ചിരുന്നു. എന്നാൽ ഇന്നത്തെ സമൂഹത്തിലെ ജനങ്ങൾ പ്രകൃതിയെ ആരാധിക്കുന്നില്ല പരിസ്ഥിതിയെ ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. വനനശീകരണം, ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവ ഇന്ന് സ്ഥിരം കാഴ്ചകളാണ്. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയായി കൊണ്ടിരിക്കുകയാണ്. കുടിക്കാൻ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണു തുറപ്പിക്കാൻ ഉള്ളതാണ്. പുതിയ പുരോഗമനം ഉണ്ടാകുമ്പോൾ നാം നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുകയാണ്. പുതിയ ഫാക്ടറികളും കെട്ടിടങ്ങളും ഉണ്ടാകുമ്പോൾ പുരോഗമനം ഉണ്ടാകുമെങ്കിലും നാം നമ്മുടെ പരിസ്ഥിതിയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഈ ഫാക്ടറികൾ പുറംതള്ളുന്ന ജലം മാരകമായ വിഷം ഉള്ളതാണ്. ഇതുമൂലം പല ജീവജാലങ്ങളും ഇല്ലാതെ ആവുകയാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് കൊണ്ടാണ് പ്രളയവും സുനാമിയും പോലുള്ള മഹാമാരികൾ ഉണ്ടാകാൻ കാരണമാകുന്നു. ജലത്തിനും ഭക്ഷണത്തിനും വേണ്ടി പ്രകൃതിയെ ആണ് നാം ആശ്രയിക്കുന്നത് എന്ന സത്യം നാം ഓരോരുത്തരും തിരിച്ചറിയേണ്ടതാണ്. നമുക്കൊരുമിച്ചു നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം പരിസ്ഥിതിയെ മലിനീകരണത്തിൽ നിന്നും മുക്തം ആക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |