സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി./അക്ഷരവൃക്ഷം/ പരിസ്ഥിതി

പരിസ്ഥിതി

എല്ലാ വർഷവും ജൂൺ 5-നാണു ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. വനത്തിലെ ജീവിതത്തിന് നേരെയുള്ള കൈയേറ്റങ്ങൾ അവസാനിപ്പിക്കാൻ ഊർജിതമായി നാം പരിശ്രമിക്കേണ്ടതുണ്ട്. ഇന്നത്തെ നിലയിൽ മുന്നോട്ട് പോയാൽ 2050തോടെ ഭൂമിയിലെ ജനസംഖ്യ 960 കൊടിയിലധികമാകും ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും രീതി ഇങ്ങനെ തന്നെ തുടരുകയാണെങ്കിൽ അപ്പോഴേക്കും നമുക്ക് നിലനിൽക്കാൻ മൂന്ന് ഭൂമി കൂടി വേണ്ടി വരും. മനുഷ്യരാശിയുടെ ക്ഷേമം, പരിസ്ഥിതി, സാമ്പത്തികാവസ്ഥയുടെ പരിപാലനം എന്നിവയൊക്കെ ആത്യന്തിതമായി ആശ്രയിച്ചിരിക്കുന്നത് പ്രകൃതി വിഭവങ്ങളുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗത്തിലാണെന്ന് ഐക്യരാഷ്ട്ര ലോക പരിസ്ഥിതി പരിപാടി ചൂണ്ടികാട്ടുന്നു. കാലവസ്ഥ വ്യെതിയാനം, താപനില വർധന, സുനാമികൾ തുടങ്ങിയവ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ്, നാം മരങ്ങൾ നാട്ടു വളർത്തുക ഇതാണ് നമുക്ക് മുൻപിലുള്ള എയ്ക പോംവഴി. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ്, ക്ളോറോ ഫ്ലൂറോ കാർബൺ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും, കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക. അതുവഴി ആഗോള പാരിസ്ഥിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക.

അനുപമഅനിയപ്പൻ
7 C സെന്റ്.തെരേസാസ് എസ്സ്.എച്ച്.എസ്സ്.വാഴപ്പള്ളി.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം