നീലപ്പീലിച്ചിറകു വിരിച്ചു നിൽക്കുമീമണ്ണിൻ
കീഴിലെ കൊച്ചുനാടാണെന്റെ കേരളം
കേരവൃക്ഷച്ചോലതൻ കീഴിലെ
പച്ചപ്പുതപ്പു വിരിച്ച നാടെന്റെ കേരളം
എല്ലാരുമൊന്നായ് വാഴ്ത്തീപാടീടും
ദൈവത്തിൻ സ്വന്തനാടാണെന്റെ കേരളം
അമ്മ തൻ മടിത്തട്ടിൽ ഉണ്ണി പോൽ
എന്നുമീമണ്ണിൽ നാം സുരക്ഷിതർ
പ്രളയക്കെടുതിയിൽ തളരാതെ
പതറാതെ വിജയക്കൊടി പാറിച്ചു
കണ്ണീർപ്പുഴതുഴഞ്ഞു കയറിയ
സുരഭില നാടാണെന്റെ കേരളം