മഴനഞ്ഞൊരെൻ ബാല്യം
അതിനോർമയിൽ
ഇന്നും ഉദിക്കുമെന്
എൻ ചുണ്ടിലൊരു മന്ദഹാസം.
നീർമണിയായി എൻ മനസിന്റെ ശാഖയെ
ഉലച്ചട്ടി നീ പെയ്യ്ത ഞൊടിയിൽ,
എൻ ഉയിരിൽ നിറഞ്ഞു നിൻ മധുരഗീതം.
എന്നിൽ അലിയുവാനായി വന്ന മഴയെ
നിന്നോട് ഞാൻ ചോദിപ്പൂ ഒരു കാര്യം.......
ആര് നിന്നെ വഞ്ചിച്ചു ഇത്രമേൽ നിൻ മിഴിനിറയാൻ,
ആര് നിൻ സ്നേഹത്തെ നിരസിച്ചു ഇത്ര മേൽ
നിൻ മിഴിനിറയാൻ.
വേദനയിൽ നിറയുന്നു നീ എങ്കിലും,
നിൻ ദുഃഖം അത് എന്നിലേക്കായി ഒന്ന് പങ്കുവെക്കുമോ.......
തെല്ലാശ്വാസം എനിക്ക് നൽകാൻ കഴിയില്ല എങ്കിലും
നിൻ നീറും മനസിന്റെ വേദന
അത് ഞാൻ അറിയുമല്ലോ.....
മഴ നനഞ്ഞൊരെൻ ബാല്യം
അതിനോർമയിൽ ഇന്നും
ഉദിക്കുമെന് ചുണ്ടിലൊരു മന്ദഹാസം...