തിന്താരോ തകതിന്തിമിത്താര
തിനം തിനം താരാരോ
തക തക തിന്താരോ തക തിന്തിമിത്താര
തിനം തിനം താരാരോ
നിലാവിൻ വെളിച്ചത്തിൽ നീലാകാശത്തിൽ
മിന്നിത്തിളങ്ങുന്ന താരകമേ
അമ്പിളിമാമന്റെ കൂടെ തിളങ്ങും
ചെറുമണി താരകമേ
(തിന്താരോ തക തിന്തിമിത്താര)
ആകാശവീധി തോറും
മിന്നിനടക്കുന്ന താരകമേ
മിന്നിത്തിളങ്ങി പ്രഭാതമാകുമ്പോൾ
മറയുന്നതെന്തിനാണോ
(തിന്താരോ തകതിന്തിമിത്താര)
ചന്ദ്രനുദിച്ചിടുമ്പോൾ മിന്നിത്തിളങ്ങുന്ന താരകമേ
മിന്നിത്തിളങ്ങിക്കൊണ്ടെല്ലാരേം നോക്കി ചിരിക്കുന്ന താരകമേ
(തിന്താരോ....)
ചന്ദ്രന്റെ തോഴിമാരായ് മിന്നി നടക്കുന്ന താരകമേ
പഞ്ചമി ചന്ദ്രന്റെ തുഞ്ചത്തൊളിയേറ്റുറങ്ങുന്ന താരകമേ
(തിന്താരോ...)
വിണ്ണിന്റെ നീലിമയിൽ
മിന്നിത്തിളങ്ങുന്ന താരകമേ
പാതിരാ നേരത്ത് മിന്നിത്തിളങ്ങി
രസിക്കുന്ന താരകമേ
(തിന്താരോ...)