സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,ഗാന്ധി ജയന്തി ആഘോഷം,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആണ് നടന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തി. പ്രാദേശിക ചരിത്രരചന,പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താത്പര്യം വളർത്തുന്നതിനും ക്ലബ് സഹായിക്കുന്നു.