സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/മുന്നേറാം കരുതലോടെ

മുന്നേറാം കരുതലോടെ

ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ, മഹാമാരി എന്നറിയപ്പെടുന്ന രോഗമാണ് കോവിഡ്‌ 19,ലോകത്തിന്റെ പേടിസ്വപ്‌നം.ദിവസം തോറും കോവിഡ്‌ ബാധിച്ചവരുടെ എണ്ണം കൂടി വരുകയാണ്. അതോടൊപ്പം മരിച്ചവരുടെ എണ്ണവും.ലോക്ക്ഡൗൺഎന്ന ഒറ്റ മാർഗം മാത്രമാണ്ഇനിയുള്ളത്.ഇതുവരെ ആർക്കും കൊറോണയ്ക്കെതിരെ മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല.

നമുക്കുവേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ രാപകലില്ലാതെ കഷ്ടപ്പെടുന്ന നഴ്സുമാരെയും, ഡോക്ടർമാരെയും നമ്മൾ കൈ കൂപ്പി വണങ്ങുകയാണ് ചെയ്യേണ്ടത്.ഇതിൽ നമ്മുക്ക് ചെയ്യാനാവുന്നത് ഇവയാണ്:

കൈകൾ വൃത്തിയായി 20 മിനിറ്റ് കൂടുമ്പോൾ കഴുകുക.
ശാരീരിക അകലം പാലിക്കുക.
സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
ഹസ്തദാനങ്ങളും ആലിംഗനങ്ങളും ഒഴിവാക്കുക.
ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.
കണ്ണിലും,മൂക്കിലും, വായിലും കൈകൊണ്ടു തൊടാതിരിക്കുക
എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ വീട്ടിൽ തന്നെ ഇരിക്കുക,അത്

ഡോക്ടർമാരെ അറിയിക്കുക. നിപ്പയെയും , പ്രളയത്തെയും അതിജീവിച്ച നാം കോവിഡിനെയും അതിജീവിക്കും.

" STAY HOME

STAY SAFE"

World Health Organization തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക..... ഭയത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുക.

സോന ദേവസ്സി
VII A സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം