നീ എത്ര ഔചിത്യം കാട്ടി നിന്നാലും
നിന്നിലേ അഹന്തകൾ നിനക്കെന്നും വിനായ്കകൾ...
നീ എന്താണെന്ന് നീ അറിഞ്ഞോ?
നീ ഒന്നുമല്ല നിനക്കൊന്നുമില്ല
നീ കാണും ജീവിതം മിഥ്യയാണ്...
മിഥ്യതൻ ലോകത്തെ സ്വപ്നമാണ്..
സ്വപ്നത്തിൽ മയങ്ങാ തെ സ്നേഹത്തിൽ വസിക്കൂ...
സ്വാർത്ഥത കൈവിട്ട് ആത്മാർപ്പണം ചെയ്യൂ ...
നിൻമുന്നിലിരിക്കുന്ന ആ കൊച്ചു മൺകുടം
നിനക്കായ്ത്തീർക്കുന്നു ചിതാഭസ്മവ്യൂഹം....
ആ കഥയറിയാതെ പിന്നെ ഒന്നും ഉരിയാടാതെ
പോകുന്നു പണത്തിന്റെ പന്ഥാവിലങ്ങനെ...
പണവും പ്രതാപവും നൽകില്ല ഊഴിയിൽ
ശാശ്വത സൗഖ്യം! ഓർക്കുക മാനവ
നിന്റെ ആ മോഹങ്ങൾ ക്ഷണ ഭംഗുരങ്ങൾ
നിന്നോട് ചൊല്ലുന്നു നീ പോലുമറിയാതെ
എന്നിട്ടും പോകുന്നു ജഡത്തിനു പിന്നാലെ
കാമഗ്നി പൂണ്ട് കാമസ്വരൂപനായി...
ഇനിയൊന്ന് ഉണരൂ
ഇനിയെങ്കിലും ഉണരൂ
മർത്യ പരിവേഷം ചാർത്തുന്ന സ്നേഹമായി...