ഒളിയുദ്ധമാണ്.......
യുദ്ധം നയിക്കാൻ ഒരാൾ മാത്രം.
അതിൻപേരാണ് കൊറോണ.
യുദ്ധഭൂമിയിൽ ഭയാനകമായ നിശബ്ദദ മാത്രം......
പടകോപ്പില്ല, വെടിയൊച്ചയില്ല..
എതിരിടാൻ നമുക്കായുധം അനുസരണ മാത്രം.
ചലനമറ്റ വഴികൾ..
വിജനമായതെരുവോരങ്ങൾ ..
മരണം പതിയിരിക്കുന്നൊരീ
യുദ്ധഭൂമിയിൽ......
കൊറോണ നമ്മെ കിടു കിടാ വിറപ്പിക്കുന്നു.
എങ്കിലും എതിരിടും മഹാവിപത്തിനെ നാം.....
വീടിന്റെ അകത്തളങ്ങളിൽ ഇരുന്ന്.
ഒരുമിച്ചിരിക്കാൻ ഒത്തിരി നേരം ...
കഥകൾ പറയാം.. ഹൃദയം തുറക്കാം ...
ഒത്തൊരുമിച്ചു പ്രാർത്ഥിക്കാം ...
അങ്ങനെ ഒറ്റക്കെട്ടായി മുന്നേറാം.......
ശത്രുവിനെ അടിപതറിക്കും നാം..
വീണ്ടും ഒറ്റക്കെട്ടായി കൈകോർക്കാം......