സംഹാരം

അരുതെന്ന വാക്കു നീ അനുസരിക്കില്ലേ
ഭൂമിയിൽ നിന്നോളം ബുദ്ധി ആർക്കുണ്ട്
ഭൂമി തൻ മനോഹര സ്വർഗ്ഗത്തിൽ
പണി തീർന്ന ശിൽപികൾ മനുഷ്യർ
     വർണ മനോഹരമാം പരിസ്‌ഥിതിയിൽ
     പക്ഷിമൃഗാദികൾ വൃക്ഷലതാദികൾ
     തളിരിട്ടു തഴച്ചു വളരുന്ന ഭൂമിയിൽ
     മനുഷ്യർ തൻ സ്വർഗം തീർക്കുന്നു
ഭൂമിയാം മാതാവിൻ മടിത്തട്ടിൽ
കളിച്ചു വളരേണ്ട മാനവർ സ്വയമേവ
നശിപ്പിക്കുന്നു തൻ പരിസ്‌ഥിതി
കലി തുള്ളിവരും കാലവ്യതിയാനത്തിൽ
മാനവർ തൻ ജീവൻ ഹോമിക്കുന്നു

സാൻ ബോബി എസ് ജെ
6 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത