സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ചുറ്റുപാട്

ചുറ്റുപാട്

ഒരിക്കൽ ഒരിടത്തു രാമു എന്നൊരാൾ താമസിച്ചിരുന്നു .രാമുവിന്റെ വീട്ടിനു പുറകിൽ ഒരു തോട്ടമുണ്ടായിരുന്നു .ആ തോട്ടത്തിൽ ധാരാളം ചെടികളും പൂക്കളും പലതരത്തിലുള്ള വൃക്ഷങ്ങളും ഉണ്ടായിരുന്നു.തോട്ടത്തിനരികിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വലിയ മാവും ഉണ്ടായിരുന്നു .രാമുവിന്റെ കുട്ടിക്കാലത്തു സമയം കിട്ടുമ്പോഴൊക്കെ അവനും കൂട്ടുകാരും ആ മാവിൻ ചുവട്ടിലിരുന്ന് കളിച്ചിരുന്നു .സ്വാദുള്ള ധാരാളം മാമ്പഴം ആ മാവ് അവർക്ക് നൽകിയിരുന്നു .രാമു ഇപ്പോൾ വളർന്നു വലുതായി .മാവിനും പ്രായമേറെ ആയി .ഇപ്പോൾ പഴയതുപോലെ മാമ്പഴമൊന്നും മാവിൽ നിന്നും കിട്ടുന്നില്ല .രാമു ആ മരം മുറിക്കാൻ തീരുമാനിച്ചു .രാമു മരം മുറിക്കാൻ എത്തിയപ്പോൾ ആ മാവിൽ താമസിച്ചിരുന്ന പക്ഷികളും പ്രാണികളും മറ്റു ജീവികളും മരത്തിനു ചുറ്റും വന്നു നിന്നു .അവരെല്ലാവരും ഒറ്റ സ്വരത്തിൽ രാമുവിനോട് ആവശ്യപ്പെട്ടു .ഈ മരം മുറിക്കരുത് .ഇത് ഞങ്ങളുടെ വീടാണ് .നീ ഇത് മുറിച്ചാൽ ഞങ്ങൾക്ക് വീടില്ലാതാകും .ആ മരത്തിലിരുന്ന തേനീച്ചകൾ രാമുവിന് കുറച്ചു തേൻ കുടിക്കാൻ നൽകി .ആ തേനിന്റെ സ്വാദ് അവനെ കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയി. പഴയകാലത്തെ ഓർമ്മകൾ രാമുവിന്റെ കണ്ണുകളെ ഈറനണിയിപ്പിച്ചു .രാമു മരം മുറിക്കുന്നില്ല എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു .ഈ തീരുമാനം അറിഞ്ഞ ജീവികൾക്കെല്ലാം വളരെ സന്തോഷമായി ഗുണപാഠം -പ്രകൃതിയിൽ പ്രയോജനമില്ലാത്ത ഒന്നുമില്ല .

ആദിത്യൻ എച്ച്
5 B സെന്റ് ജോസഫ്‌സ് യു പി എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ