സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ വെള്ളത്തുള്ളികളുടെ യാത്ര

വെള്ളത്തുള്ളികളുടെ യാത്ര

പണ്ട് പണ്ട് ഒരിടത്തു ഒരു തടാകം ഉണ്ടോയിരുന്നു. ആ തടാകത്തിൽ കുറെ താമരപ്പൂക്കളും താമരമൊട്ടുകളും ഉണ്ടായിരുന്നു. ദിവസവും രാവിലെ തടാകത്തിലെ പൂക്കളെ ഡാൻസ് പഠിപ്പിക്കുന്നതിനായി ഇളം കാറ്റ് ഓടി എത്തുമായിരുന്നു. താമരപ്പൂക്കളുടെ നൃത്തം കണ്ട് സന്തോഷിച്ച് ആക്കശത്ത് നിന്ന് സൂര്യൻ സൂര്യരശ്മികളാകുന്ന കൈകൾ കൊണ്ട് പൂക്കളെയെല്ലാം തലോടിക്കുന്നു. അപ്പോൾ പൂക്കൾ എല്ലാം മറന്ന് സന്താഷത്തോടെ ചിരിച്ചു കൊണ്ട് നൃത്തമാടി. ഇതു കണ്ട് പൂമ്പാറ്റകളും ശലഭങ്ങളും തേൻ കുടിച്ച് കുടിച്ച് തടാകത്തിൻ്റെ കരയിൽ ഇരുന്ന് പറന്നു കളിച്ചു. സൂര്യരശ്മികളുടെ ചൂടേറ്റ് തടാകത്തിലെ കുറെ വെള്ളത്തുള്ളികൾ നീരാവിയായിട്ട് സൂര്യരശ്മിയുടെ കൂടെ ആകാശത്തിലൂടെ പറന്ന് പോയി. നീരാവി ആകാശത്ത് എത്തിയപ്പോൾ തണുത്ത മഴ മേഘമായി.ഈ മഴ മേഘമെല്ലാം ആകാശത്തേക്കു പറന്ന് കളിച്ചു കൊണ്ടിരുന്നു. കളിച്ച് കളിച്ച് ആ മഴ മേഘങ്ങൾ മലകളുടെ മുകളിലെത്തിയപ്പോൾ മഞ്ഞുതുള്ളികളായി മാറി.മലമുകളിലെ പുൽക്കൊടിയിലിരുന്ന് താഴേക്ക് നോക്കി. താഴെ പഴയ തടാകവും തടാകത്തിലെ വെള്ളവും താമര പൂക്കളും ഏതോ വിഷമത്താൽ മൗനത്തിലായിരുന്നു. ഇതു കണ്ട മഞ്ഞുതുള്ളികൾ അവരെ നോക്കി കളിയാക്കി ചിരിച്ചു. താമര പൂക്കളം വെള്ളവും ഈ കാര്യം സൂര്യനോടും ഇളം കാറ്റിനോടും പറഞ്ഞു. അപ്പോൾ സൂര്യന് ദേഷ്യം വന്നു. സൂര്യൻ കാറ്റിനെയും കൂട്ടി മലമുകളിലേക്ക് പോയി. എന്നിട്ട് മഞ്ഞുതുള്ളികളെ സൂര്യൻ്റെ രശ്മികളാകുന്ന ചൂടു കൊണ്ട് ഒന്നു ഉഴിഞ്ഞു.പെട്ടന്ന് ആ മഞ്ഞുതുള്ളികൾ ഉരുകി മഴത്തുള്ളികളായി മാറി. അത് ഒഴുകി ഒഴുകി തടാകത്തിലെ താമര പൂക്കളുടെയും താമരമെട്ടുകളുടെയും കൂട്ടത്തിലെ പഴയ വെള്ളത്തുള്ളികളായിത്തീർന്നു. .

ആവണി T.H
9A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ