പൂവേ.... പൂവേ.....
കൊഴിയല്ലേ പൂവേ കൊഴിയല്ലേ
ഒരിതളു പോലും കൊഴിയിക്കല്ലേ
പൂന്തെന്നലു വിളിച്ചാൽ പോവല്ലേ
പുതുമണ്ണിന് നീ ഒരു
ഇതളു പോലും പൊഴിയിക്കല്ലേ
കചങ്ങളിൽ ചൂടാൻ ഒരു
പൂ പോലും നൽകല്ലേ
പൂക്കളാൽ ചൂടി നീ
മന്ദഹസിച്ചു നിൽക്കവേ
ആരും കൊതിച്ചുപോകും
നിന്നെയൊന്നു സ്പർശിക്കാൻ
ശലഭത്തിൽ പ്രണയം ശൂന്യമാണേ
അത് പൂന്തേനുണ്ണാനുള്ളതാണേ
നിൻ മുഖം കാണാൻ കൊതിയാണേ
നിന്നെ കാണാൻ എനിക്കിഷ്ടമാണേ
കൊഴിയല്ലേ നീ കൊഴിയല്ലേ
ഒരിതളുപോലും കൊഴിയിക്കല്ലേ