പരിസ്ഥിതി

 പരിസ്ഥിതി

അടയാളശീലുകളേറെ തന്നു ഞാൻ,
അറിയാതെ പോയ്‌ ഹേ മനുഷ്യാ നീ...
 കാവുകളെല്ലാം വെട്ടിത്തെളിച്ചു നീ,
കാനന ശാരിക യെങ്ങോ പറന്നു പോയ്‌...
മഴപ്പെയ്ത്തില്ല മഞ്ഞുപുലരിയില്ല,
വസന്തവും വഴിമറന്നുപോയ്....
വേനൽച്ചൂടിൽ വെന്തുരുകവേ,
ശീതളഛായയും വീണുപോയ്...
ഉണങ്ങിയ നാമ്പുകളൊക്കെയും
ചിതലെടുക്കയായ് ഉണരുക -
മനുജാ നീ ഇനിയുമല്ലെങ്കിൽ
വരില്ല പുലരികൾ ഈ വഴിയേ,
വരില്ല ഒരിളം കാറ്റുപോലും.....
 

ആൻ രജനീഷ്
7 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത