ഒരുമ ഒരു നന്മ
ഒരുമ ഒരു നന്മ
ഗാന്ധിപുരം എന്ന പ്രകൃതി സുന്ദരമായ ഗ്രാമം. ഇവിടുത്തെ ജനങ്ങൾ സന്തോഷത്തോടും സമാധാനത്തോടും വസിച്ചിരുന്നു. ഒരുനാൾ ജാതിയുടെ പേരിൽ മേൽ ജാതിക്കാരും കീഴജാതിക്കാരും തമ്മിൽ കലാപം ഉണ്ടായി. സമാധാന ചർച്ചകൾക്കൊടുവിൽ ഗ്രാമം മേൽഗാന്ധിപുരം എന്നും കീഴുഗാന്ധിപുരം എന്നും രണ്ടായി വിഭജിക്കപ്പെട്ടു. കീഴു ഗാന്ധിപുരത്തെ ജനങ്ങൾ കൃഷി ചെയ്തു പൊന്ന് വിളയിച്ചു. എവിടെ നോക്കിയാലും പച്ചപ്പ്, നദികളുടെ ഓളം, സമാധാനം.... പക്ഷെ മേൽഗാന്ധിപുരത്തെ ജനങ്ങൾ തങ്ങളുടെ സുഖത്തിനായി സ്വന്തം നാടിനെ മലിനപ്പെടുത്തി. മരങ്ങളും പുഴകളും ഇല്ലാതായി. അങ്ങനെ ഇരിക്കെ വൃത്തിഹീനമായ മേൽഗാന്ധിപുരത്തു അപൂർവ പകർച്ചവ്യാധി പൊട്ടി പുറപ്പെട്ടു. ചികിത്സ ലഭിക്കാതെ ജനങ്ങൾ മരണപെട്ടു. ഇതറിഞ്ഞ കീഴു ഗാന്ധിപുരത്തെ ജനങ്ങൾക്ക് വിഷമമായി. അവർ മികച്ച വൈദ്യനെ അങ്ങോട്ട് അയച്ചു. എല്ലാവിധ സഹായങ്ങളും നൽകി. അവർ സുഖംപ്രാപിച്ചു തുടങ്ങി. ഗ്രാമം വൃത്തിയായി. ഗ്രാമങ്ങളുടെ ഭിന്നത മാറി സമാധാനമായി.വീണ്ടും ഗാന്ധിപുരം എന്നു അറിയപ്പെടാൻ തുടങ്ങി.......
ഒരുമയോടെ ശുചിത്വത്തോടെ സുരക്ഷിതരായി ജീവിക്കാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ
|