സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/മരണം വിതക്കും മഹാമാരി .

മരണം വിതക്കും മഹാമാരി


മരണം വിതക്കും മഹാമാരി

        ഒരിടിമിന്നൽ മുഴക്കം പോലെ
        വന്നു പതിച്ചു നീ
        വുഹാൻ എന്നാ മഹാ നഗരിയിൽ
        നിന്റെ ജനനം
കാലുറക്കുംമുമ്പേ ലോകം ചുറ്റുവാനുള്ള
നിന്റെ മോഹം,
ആ മോഹത്തേരിലേറി തുടങ്ങി നീ യാത്ര
നിൻ സഞ്ചാരവീഥിയിൽ- പൊലിഞൊരുപിടി ജീവൻ
         നിൻ നാമം കേൾക്കുമ്പോൾ -
         ഭയമേറും,
         നിൻ മരണക്കുരുക്കിൽ പിടയുന്നു
         ഞങ്ങൾ
അഥിതിയല്ല നീ ഞങ്ങൾക്ക്
നിന്നെ വരവേൽക്കുവാനാരുമില്ലെടോ
നിൻ മുഖ ദർശനം ദുഷ്ക്കരം, നീ
ജീവനുമേൽ മരണക്കൊടി വീശുന്ന മഹാമാരി
           അതിജീവനത്തിന്റെ ചിറകിലേറി
          നിൻ നാശം വരുത്തുവാൻ
          ചുവടുകൾ ഇനി പിന്നോട്ടില്ല
          മുന്നോട്ടുമാത്രം മുന്നോട്ടുമാത്രം...
 

അൻഷ ഷാനവാസ്‌
10 C സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത