സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം".

പ്രതിരോധിക്കാം അതിജീവിക്കാം"

പ്രതിരോധിക്കാം അതിജീവിക്കാം"

.

... കോറോണ വൈറസ് എന്ന പേരിൽ അറിയപ്പെടുന്ന മഹാവിപ ത്ത് ലോക രാഷ്ട്രങ്ങളിൽ കാട്ടുതീ പടരുന്ന വേഗത്തിലാണ് പടർന്നുകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ കൊറോണയെ തുരത്താൻ നമുക്ക് ഏറ്റവും ആവശ്യമായ രണ്ടു കാര്യങ്ങളാണ് വേണ്ടത്.ഒന്നാമത്തേത് ശുചിത്വം .അത് നാം ശീലമാക്കിക്കഴിഞ്ഞു.ഇനി വേണ്ടത് രോഗപ്രതിരോധമാണ്. രോഗ പ്രതിരോധശേഷിയാണ് ഇതിൽ മുഖ്യം. ഫാസ്റ്റ്ഫുസ്സിനെ ആശ്രയിക്കുന്ന ഈ കാലയളവിൽ മലയാളികളുടെ ആരോഗ്യനിലവാര വും, രോഗപ്രതിരോധശേഷിയും കുറഞ്ഞു വരുന്നു. ഹോട്ടൽ ഭക്ഷണത്തിൻ്റെ സ്വാദാണ് മലയാളി കളെ എന്നല്ല മനുഷ്യരാശിയെ സ്വാധീനിച്ചിരിക്കുന്നത്‌.ഉപയോഗി ച്ച എണ്ണക്കളുടെ തുടർച്ചയായ ഉപ വും ,അജിനമോട്ടൊ ചേർത്തുള്ള ഭക്ഷണ പാചകരീതിയുമാണ് .തുടർ ച്ചയായുള്ള ഹോട്ടൽ ഭക്ഷണം നമ്മുടെ ആരോഗ്യത്തെ കാർന്നുതി ന്നു കൊണ്ടിരിക്കുന്നു. ശേഷം മാരകമായ രോഗത്തിന് ഇരയായി ക്കഴിയും. ഈ രീതി മാറ്റണം. ശരിയായ ഭക്ഷണ ശീലം നമ്മിൽ വളർത്തണം നാം കഴിക്കുന്ന ഭക്ഷണം എന്താണെന്നും അതിൽ നിന്ന് എന്തെല്ലാം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുന്നതെന്നും നാം മനസിലാക്കണം. രോഗ പ്രതിരോധശേഷിയും നാം കഴിക്കുന്ന ആഹാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് .ഇത്തരം ആഹാരങ്ങൾ ഉൾപ്പെടുത്തിയാൽ രോഗ പ്രതിരോധശേഷി കൈവരിക്കാം വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, ചെറുനാരങ്ങ, ബെറി ,പപ്പായി എന്നിവ കഴിക്കുക രോഗ പ്രതിരോധശേഷിയും ഒപ്പം ശ്വാസ സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കാം കുൺ വെളുത്ത രക്താണുക്കളുടെ നിർമ്മണത്തിന് സഹായിക്കുന്ന ഭക്ഷണമാണ് ശരീരത്തിലുണ്ടാക്കുന്ന വിവിധ തരം അണുബാധെളെ തടയാനും ക കൂണിന് കഴിവുണ്ട്. അലിസിൽ എന്ന രാസപദാർത്ഥം അടങ്ങിയിട്ടുള്ള വെളുത്തുള്ളി അലർജി ജലദോഷം തുടങ്ങി മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും മഞ്ഞൾപ്പൊടി ചേർന്ന പാൽ അദ്ഭുതകരമായ രോഗ പ്രതിരോധശേഷിയുള്ള പാനീയമാണ് പ്രോബയേട്ടിക് ബാക്ടീരിയകൾ അടങ്ങിയിട്ടു ഈ തൈര് ദഹത സംബന്ധമായ രോഗങ്ങളെ തടയും, ബാർലി, ഓട്സ് എന്നിവയിലുള്ള ബീറ്റം ഗ്ലൂക്കോൻ ഫൈബർ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും, ഗ്രീൻ ടീ ,ഹെർബൽ ടീ, ചെമ്പരത്തി ച്ചായ എന്നിവയും രോഗി പ്രതിരോധശേഷി നൽകും ഇലക്കറി യും പയറു വർഗങ്ങളും ചെറു മത്സൃ ങ്ങളുംനിത്യവും കഴിക്കുക. ഇപ്പോൾ നമ്മുക്ക് നമ്മുടെ ആരോഗ്യത്തെയും പ്രതിരോധശേഷിയേയും എങ്ങനെ സംരക്ഷിക്കാം എന്ന് മനസ1ലായി കാണുമെന്ന് വിശ്വസിക്കുന്നു. അങ്ങനെ കോവിഡ് - 19 എന്ന മഹാമാരിയെ ഏറെ കുറെ ഭൂമുഖത്തുനിന്നും തുടച്ചു മാറ്റാൻ നാം ഓരോരുത്തരും വ്യക്തി ശുചിത്വം പാലിക്കാം "എപ്പോഴും എന്നും ഒരു തൂവാല കരുതാം .നാള ത്തെ തലമുറയെ സംരക്ഷിക്കാൻ"

റിഹാന
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം