സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും .
പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും .................................. ദൈവം നൽകിയ വരദാനമാണ് മനോഹരമായ നമ്മുടെ പ്രകൃതി. കാടുകളും കുന്നുകളും അരുവികളും വൃക്ഷങ്ങളും കിളികളും മൃഗങ്ങളും മനുഷ്യരും എല്ലാം കൊണ്ടും സമ്പന്നമായിരുന്നു നമ്മുടെ മനോഹരമായ പ്രകൃതി. നമ്മുടെ പൂർവ്വീകരുടെ കാലത്തുള്ള അവസ്ഥ അല്ല ഇപ്പോൾ നമുക്ക് ചുറ്റും ഉള്ളത് അന്ന് ഒന്നിനും ഒരു കുറവും ഉണ്ടായിരുന്നില്ല. ശുദ്ധവായു, ശുദ്ധജലം, മായമില്ലാത്ത ആഹാരസാധനങ്ങൾ എന്നിവ പണ്ടത്തെ കാലത്ത് ലഭിച്ചിരുന്നു.എന്നാൽ ഇന്നത്തെ അവസ്ഥ അതല്ല പുഴകളിലും അരുവികളിലും മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു. അതുമൂലം ശുദ്ധജലം ഇല്ലാതായി. മരങ്ങൾ വെട്ടിനശിപ്പിക്കുന്നത് വഴി ശുദ്ധവായു ലഭിക്കാതായി.അങ്ങനെ മനോഹരമായ പ്രകൃതിയെ ഒന്നടങ്കം നശിപ്പിച്ചു മനുഷ്യർ. നമ്മൾ സംരക്ഷിക്കേണ്ട പ്രകൃതിയെ നമ്മൾ തന്നെ നശിപ്പിച്ചു. ഇപ്പോൾ പ്രകൃതി നമ്മളെ പല രൂപത്തിൽ(സുനാമി, പ്രളയം, മറ്റു മാറാവ്യാതികൾ) നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
. സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |