സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"വീണ്ടും തളിർക്കുമീ ചില്ലകൾ. ".

"വീണ്ടും തളിർക്കുമീ ചില്ലകൾ. "


"വീണ്ടും തളിർക്കുമീ ചില്ലകൾ. " " ഒരുപാട് പ്രതീക്ഷകളുണ്ട് സാറേ, പക്ഷേ....... ഉണ്ണിയുടെ കണ്ണുകളിൽ നിന്നും പ്രതീക്ഷയുടെയോ, നഷ്ടബോധത്തിന്റെയോ കണ്ണുനീർതുള്ളികൾ അടർന്നുവീണു. ആ കണികകൾക്കുള്ളിൽ ഉണ്ണിയെന്ന കുട്ടിയുടെ ജീവിതസായാഹ്നങ്ങൾ കുറിച്ചിട്ടുണ്ടായിരുന്നു. വേണു മാഷ് അവന്റെ പ്രത്യാശയുടെ നാമ്പായിരുന്നു. അദ്ധേഹം തന്റെ ശിഷ്യനെ നെഞ്ചോടു ചേർത്തു. ആ നിമിഷം അവർ തമ്മിലുള്ള സൗഹൃദ സംഭാഷണം ഇരുമിഴികൾ കൈമാറുന്നുണ്ടായിരുന്നു. സ്കൂൾമണി മുഴങ്ങി. കുട്ടികൾ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. വയൽ മധ്യത്തിലുള്ള ഒരു ചെറു കുടിൽ. ചുറ്റും സ്വർണ്ണക്കതിർക്കുലകൾ ചൂടിനിൽക്കുന്ന നെന്മണികൾ.അവയെ തേടിയെത്തുന്ന ചെറുകുരുവികൾ. പ്രകൃതി പൊതുവെ ശാന്തമായിരുന്നു. നല്ല തണുപ്പുള്ളതിനാൽ പ്രപഞ്ചമാകെ അഹ്ലാദത്തിലാഴ്ന്നു. വയൽ മധ്യത്തുള്ള പാതയിലൂടെ ഉണ്ണി നടന്നു. എപ്പോഴുമുള്ള സന്തോഷമോ ആഹ്ലാദമോ അവനിൽ കാണാനായില്ല. മുഖത്ത് സങ്കടത്തിന്റെ അജ്ഞത ഒളിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. കരച്ചിൽ വടുകെട്ടിയ മുഖം ചുറ്റുപാടിനെയാകെ ദു:ഖിതരാക്കി.കാരണം അവന്റെ ഉറ്റവർ പ്രകൃതി മാത്രമായിരുന്നു. അവൻ സ്വന്തം അമ്മയെ കാണാൻ ഏറെ കൊതിച്ചിരുന്നു. ആ മനസ്സിനോട് മുഖം ചേർത്ത് കരയാൻ ഏറെ മോഹിച്ചിരുന്നു..... പക്ഷെ ഈ മോഹങ്ങളൊക്കെയും ജീവിതം തനിക്കായ് മാറ്റിവെച്ച സാഹചര്യങ്ങളാണെന്നുള്ള മഹാസത്യത്തെ ഏറ്റെടുക്കാൻ ഉണ്ണിക്ക് സാധിച്ചില്ല .അതിന്റെ കാഠിന്യത ഏറെ മനസ്സിലാക്കിയത് 'കൊറോണ ' എന്ന മാരക രോഗം തന്നെ പിടിപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ നിമിഷമാണ്. ജീവിതസത്യംതിരിച്ചറിയാൻ തനിക്കായ് ഒരു ജന്മം പ്രപഞ്ചം ഇനിയും കൂടെയൊരു വിളക്കായ് കാണുമെന്ന ശുഭാപ്തിവിശ്വാസത്തിൽ, ആ കുട്ടി മൂല്യബോധമുള്ള നിമിഷങ്ങളിലേക്ക് ചുവടെടുത്തുവെച്ചു. അവന്റെ സ്വപ്ന സാഫല്യത്തിനായ് വേണു മാഷ് 'തണൽമരമായ്' ചുറ്റും തളിർത്തു നിന്നു.ലോകത്തിന്റെ ഏതോ കോണിൽ നിന്നും ഒരദൃശ്യ ശക്തി അവൻ ആവാഹിച്ചെടുത്തു. ആരോരുമില്ലാത്ത അനാഥമാക്കപ്പെട്ട 'ഞാനെന്ന ' യാഥാർത്യത്തിന് ആത്മവി _ശ്വാസത്തിന്റെ പുതുജീവൻ നൽകിയ സമൂഹത്തിന്റെ ധീരയോദ്ധാവാകാൻ ,വലി -യ മഹാത്മാവാകാൻ അവൻ പ്രതിജ്ഞയെടുത്തു. സ്വപ്ന സാഫല്യത്തിന്റെ സാധ്യതയ്ക്കായ് പൂർണ്ണമനസ്സോടെ ,വെല്ലുവിളികളെ നേരിട്ട ആ കുട്ടിയുടെ സഹായത്തിനായ് ദൈവ പ്രഭയും ആഗോള പ്രപഞ്ചവും പ്രതിജ്ഞ ഏറ്റുചൊല്ലി. ആ വേരുകൾക്ക് മണ്ണിൽ ബലം നൽകിക്കൊണ്ടവനിന്നി -താ ഒരു യോദ്ധാവായ് മാറി. സൂര്യകിരണങ്ങൾ അവനിലേക്ക് ഉതിർന്നു വീണു. പ്രപഞ്ചമതാ കൂടുതൽ ശേഭയോടെ ജ്വലിക്കുന്നു .ആ ചുണ്ടുകളിൽ വിജയത്തിന്റെ മാധുര്യവും.തന്റെ നിയോഗത്തിലേക്ക് കാൽവെയ്ക്കുന്നതിൻ മുമ്പേ തന്നെ, തന്റെ ജീവനാഡിയായ് നിലനിന്ന സാറിനെയോർത്ത് കൊണ്ട് ആ ഹൃദയം വിതുമ്പി...... ഒരായിരം കിനാക്കളുമായി ആ പ്രതിഭ ലോകത്തിന് വേണ്ടി പോരാടുകയാണ്. മുന്നിലേക്ക് വന്ന 'രോഗ'മെന്ന തടസ്സത്തെ പിഴിതെറിഞ്ഞ് കൊണ്ട് ഒരു യുവ പോരാളിയായി ആ കുട്ടിയിന്ന് പോർക്കളത്തിൽ...... തിരമാലകളിലെ ഓരോ അലകളിലും അവന്റെ ജീവിതമുണ്ടായിരുന്നു. ഒഴുക്കയ പുഴയിലെ ഓളങ്ങളിലും, ഇരുണ്ട രാത്രിയിലെ നക്ഷത്രങ്ങളിലും അവൻ അനശ്വരനായ് മാറി.... കഴിഞ്ഞു പോയ ഓർമകൾ അവനെ തൂവൽ സ്പർശമെന്നോണം തഴുകിയുണർത്തി. ആത്മാർപ്പണബോധത്തി -ൽ ആ വ്യക്തിത്യം കൂടുതൽ മിഴിവേറി വന്നു. ലോകമൊന്നടങ്കം ആ യുവ പുരുഷനെ വാഴ്ത്തി .ഒരു വേളയിൽ അതാ താനാഗ്രഹിച്ച സാഹചര്യം അവനെ തേടിയെത്തി. ആത്മാഭിമാനത്തിൻ നിമിഷങ്ങൾ. അത് ദൈവത്തിൽ നിന്നുള്ള ഉൾവിളിയായിരുന്നു. യുദ്ധത്തിനിടയിൽ നെഞ്ചില്ക്കേറ്റ മുൾമുന ,അതിൽ നിന്നും ഉതിർന്ന രക്തക്കണങ്ങൾ ,കണ്ണുനീ-ർ തുള്ളികൾക്കൊപ്പം ഒരു അഗ്നിജ്വാലയായ് മണ്ണിലേക്ക് പതിച്ചു. ഭൂമിയാകെയൊന്നു വിറച്ചു.ആഗോള പ്രപഞ്ചം ആദരാഞ്ജലി ഗീതം മുഴക്കി.ആ ചുണ്ടുകളിൽ കീർത്തി മുദ്രയുടെ തിരിനാളം തെളിഞ്ഞു.ആ യോദ്ധാവ് വീണ്ടും വർണ്ണശോഭയേറിയ നാളുകളിലേക്ക് യാത്രയായ്... ചരിത്രം ആവർത്തിക്കപ്പെടുമ്പോ-ഴും വിധിയെ തടുക്കാൻ ,വിജയത്തിന്റെ മഹാസാഗരങ്ങളിൽ അലയടിക്കുന്ന ഒരായിരം യോദ്ധാക്കളുടെ കരം പിടിച്ചു കൊണ്ട്, അവരിലൂടെ രാജ്യമിതാ മുന്നോട്ട്, ഒട്ടും പതറാതെ .....

സുമയ്യ തസ്നീം.എ
10 D സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ