സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

പരിസ്ഥിതി മലിനീകരണം

ഇന്ന് നമ്മുടെ അന്തരീക്ഷത്തിൽ പുകയും വിഷവാതകവും മറ്റു രാസപദാർത്ഥങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മനുഷ്യൻറെയും ഭൂമിയിലെ മറ്റ് ജീവജാലങ്ങളുടെയും നിലനിൽപ്പിനു തന്നെ ഇത് ഭീഷണിയായി കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മനുഷ്യരുടെ ഇടപെടൽമൂലവും മറ്റ് നൈസർഗികമായ കാരണങ്ങളാലും പരിസ്ഥിതി മലിനീകരണം സംഭവിക്കുന്നു. ഈ വിഷ വാതകങ്ങൾ ലയിക്കുന്നത് ട്രോപോസ്ഫിയർ എന്ന ഭൗമോപരിതലത്തിലെ അന്തരീക്ഷ പാളിയിലാണ്. <
2014 ലെ ലോക ആരോഗ്യ സംഘടനയുടെ പ്രസിദ്ധീകരണ പ്രകാരം 2012 ൽ 70 ലക്ഷം ആളുകളുടെ മരണത്തിന് പരിസ്ഥിതി മലിനീകരണ കാരണമായതായി പറയപ്പെടുന്നു. ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത് ഹരിതഗൃഹവാതകങ്ങൾ മൂലമാണ്, എന്നാൽ കഴിഞ്ഞ രണ്ടുമാസമായി നമ്മുടെ രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണം റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ പോലും 70 ശതമാനത്തോളം അന്തരീക്ഷ മലിനീകരണം കുറഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ ലോകം തന്നെ അഭിമുഖീകരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്, ഒരു വലിയ വിപത്താണ് നമ്മുടെ പരിസ്ഥിതിയുടെ നമ്മൾ ചെയ്യുന്നത്,നമ്മൾ നമ്മുടെ ഭൂമിയോട് ചെയ്യുന്ന എല്ലാ മലിനീകരങ്ങകൾക്കും സഹനശീലനായ ഭൂമി തന്നെ മറുപടി തന്നു കൊണ്ടിരിക്കുന്നു. <
ഭാവി തലമുറയെ എങ്കിലും ജീവിക്കാൻ വേണ്ടിയെങ്കിലും പ്രകൃതിയെ നശിപ്പിക്കാതിരിക്കുക നല്ലൊരു നാളേക്ക് വേണ്ടി പരിശ്രമിക്കുക

ദിയ ഫാത്തിമ ഐ
X A സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം