സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ കൂട്ടായ പ്രവർത്തനം
കൂട്ടായ പ്രവർത്തനം
കോവിഡ് 19 എന്ന മഹാമാരി വാ പിളർന്നു നിൽക്കുന്ന ഈ സമയത്ത് വ്യക്തി ശുചിത്വത്തെക്കുറിച്ച് കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. നല്ല ശുചിത്വ ശീലങ്ങൾ നല്ല ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. കുഞ്ഞുങ്ങളായ നാം ശുചിത്വശീലങ്ങൾ വളരെ ചെറുപ്പം മുലേ ശീലിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് നല്ല ശീലങ്ങൾ? രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് മുഖം കഴുകി വൃത്തിയാക്കണം. ഇതാണ് ഒന്നാമത്തെ ശീലം. കൈകഴുകൽ മറ്റൊരു ശുചിത്വ ശീലമാണ്. ആഹാരത്തിന് മുമ്പും പിമ്പും മലമൂത്ര വിസർജനത്തിനു ശേഷവും എന്തെങ്കിലും ജോലികൾ ചെയ്തതിനു ശേഷവും കൈകൾ വൃത്തിയായി കഴുകണം. എങ്ങനെയാണ് കൈകൾ കഴുകേണ്ടത്? കൈകൾ നനച്ച് സോപ്പ് തേച്ച് വിരലുകൾ വിടർത്തി നീട്ടിയുരുമി നഖം ഉരച്ചു വൃത്തിയായി കഴുകണം. നിത്യേന കുളിക്കുക, പുറത്ത് പോയി വന്നതിനു ശേഷം കൈകാലുകൾ കഴുകുക, പതിവായി നഖം വെട്ടി സൂക്ഷിക്കുക, മുടി വൃത്തിയായി സൂക്ഷിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക എന്നി മര്യാദകൾ പാലിക്കുന്നത് പരിസരം മലിനമാകാതെ ഇരിക്കുന്നതിനുo കൊറോണ വൈറസ് പോലുള്ള കീടാണുക്കൾ പടരാതിരിക്കാൻ സഹായകമാവുകയും ചെയ്യും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |