നിറങ്ങൾ

 ആകാശത്തിനു നീലനിറം
കടലിനും നിറം നീല നിറം
മുല്ലപ്പൂവിന് വെള്ള നിറം
പാലിന് നിറം വെള്ള നിറം
ഇലകൾക്കെല്ലാം പച്ച നിറം
കാടിനും നിറം പച്ചനിറം
കാക്കയ്ക്ക് ഉള്ളത് കറുപ്പുനിറം രാത്രിക്കും നിറം കറുപ്പുനിറം
ചെത്തി പൂവിന് ചുവപ്പുനിറം
സന്ധ്യയ്ക്കു നിറം ചുവപ്പുനിറം
മുക്കുറ്റി പൂവിനുമഞ്ഞനിറം
മംഗളം അരുളും മഞ്ഞനിറം
മഴവില്ലിൻ.. ആഹാ.. ഏഴു നിറം
 

അജിൻ ജിയോ
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത