എന്റെ നാട്

 അരയാലിലകൾ തന്ത്രികൾ മീട്ടും
 മധുര മനോഹരനാട്
 ചിത്രപതംഗം പാറിനടക്കും
 മലയജശീതള നാട്
തെങ്ങോലകൾ തോരണം ചാർത്തും കേരം തിങ്ങും നാട്
തെന്നൽ കുളിർ പകർന്നു
 മാമലകൾ തൻ നാട്
വണ്ടുകൾ ശ്രുതി മൂളി നടക്കും
 പൂക്കൾ നിറഞ്ഞ നാട്
തുമ്പികൾ കാവടിയാടി നടക്കും കതിരുകൾ നിറഞ്ഞ നാട്
കാട്ടാറുകൾ പാദസരം കിലുക്കും കേരളമെന്നൊരു നാട്
 

അമൃത K R
3 C സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത