സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/എന്റെ കൂട്ടുകാർക്ക്

എന്റെ കൂട്ടുകാർക്ക്

എല്ലാവരും സുഖമായിട്ട് ഇരിക്കുകയാണല്ലോ അല്ലെ. ഞാനും വീട്ടിൽത്തന്നെയാണ്. ഇത്തവണ നമ്മുടെ സ്കൂൾ നേരത്തെ പൂട്ടിയല്ലോ. കാരണം ഒരു ഭീകര വൈറസ് നമ്മുടെ നാട്ടിൽ കറങ്ങി നടക്കുകയാണ്. കോവിഡ് -19 എന്നാണത്രേ അവന്റെ പേര്. പക്ഷെ നമ്മൾ ശ്രദ്ധിച്ചാൽ അവനെ നമ്മുടെ നാട്ടിൽ നിന്നും ഓടിക്കാൻ സാധിക്കും.

അതിൽ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തിശുചിത്വം. കൈകൾ ഇടക്കിടയ്ക്ക് സോപ്പിട്ട് കഴുകണം, ദിവസവും രണ്ടു നേരം കുളിക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ സംരക്ഷണത്തിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാം.

നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കാം. വീട്ടിലിരിക്കുകയാണെങ്കിലും നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാനാകും. പുസ്തകങ്ങൾ വായിക്കാം, പുതിയ പുതിയ കളികൾ കളിക്കാം. നമ്മുടെ വീട്ടിലെ കൊച്ചു കൊച്ചു ജോലികളിൽ അമ്മയെ സഹായിക്കാം. പച്ചക്കറിത്തോട്ടം നിർമിക്കാം. പഴയ പാഠങ്ങൾ മറന്നു പോകാതെ പഠിക്കാം.

എത്രയും വേഗം ആ ഭീകര വൈറസ് നമ്മുടെ നാട്ടിൽനിന്നും, ഈ ലോകത്തിൽനിന്നും അപ്രത്യക്ഷമാകാൻ പ്രാർത്ഥിക്കാം.

വേദ ആർ നായർ
2 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ