സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/ ഞാൻ മനസ്സിലാക്കിയ കോവിഡ്-19
ഞാൻ മനസ്സിലാക്കിയ കോവിഡ്-19
Covid19എന്ന corona virus ലോകത്തെ ഭീതിയിലാക്കി മരണം വിതച്ചുകൊണ്ടിരിക്കുകയാണ്.നമ്മൾ ഓരോരുത്തരേയും ഭീതിയിലാക്കിയ corona virus ആദ്യമായി സ്ഥിരീകരിച്ചത് 1937 ൽ ചൈനയിലെ വുഹാൻ പട്ടണത്തിലായിരുന്നു.വീണ്ടും corona virus ചൈനയിൽ ജീവനെടുത്തു തുടങ്ങിയിരിക്കുന്നു. ഇതോടെ ലോകം മുഴുവൻ അതീവ ജാഗ്രതയിലാണ്.ഇന്ത്യയിൽ കോവിഡ്-19 ആദ്യം സ്ഥിരീകരിച്ചത് കേരളത്തിലാണ്.ലാറ്റിൽ ഭാഷയിൽ ഈ വാക്കിന് കരീടം അഥവാ പ്രഭാവലയം എന്നാണ് അർത്ഥം.മനുഷ്യനെ കൂടാതെ സസ്‌തനികളുടേയും ശ്വാസകോശത്തെ ബാധിക്കുന്ന ഒന്നാണിത്.ഹ്യൂമൻ എന്ന മഹാവ്യക്തി ഈ മഹാമാരിയെ ആദ്യമായി തിരിച്ചറിഞ്ഞു.ശ്വാസകോശത്തെയാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുക .ശരീരസ്രവങ്ങളിൽ നിന്നും Covid19 പടരാനുള്ള സാധ്യത വളരെ കൂടുതലാണ്.നമ്മുടെ പ്രതിരോധശേഷിയെ ഇത് ബാധിക്കുന്നു.അതുമൂലം മറ്റു രോഗങ്ങൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്നു.ഈ രോഗത്തിന് പ്രതിരോധകുത്തിവെപ്പും മരുന്നും കണ്ടെത്താത്തതിനാൽ കൊറോണ മൂലമുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങൾ വർദ്‌ധിച്ച തോതിലാകാതെ വ്യക്‌തിയെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ആവശ്യമായ പരിചരണം നൽകാൻ ശ്രദ്ധിക്കണം. Covid19 നെ തുരത്താൻ നാം ഓരോരുത്തരും സ്വീകരിക്കേണ്ട മാർഗങ്ങൾ സുപ്രധാനമാണ്. രോഗാണുക്കൾ രോഗം ബാധിച്ച ആളുകളിൽ നിന്നും ആരോഗ്യ പ്രവർത്തകരിലേക്കും, ബന്ധുക്കളിലേക്കും പടരുന്നു. കൊറോണ ബാധിച്ച ആളുമായി തൊടുകയോ, അയാൾ തുമ്മുകയോ ചെയ്യുന്നതിലൂടെ ശ്വാസകോശത്തിലൂടെയും രോഗം പടരുന്നതിനു കാരണമാകുന്നു. പ്രതിരോധ മരുന്നുകൾ, പരിഹാര മരുന്നുകൾ കണ്ടു പിടിക്കുന്നത് വരെയും നാം അല്പം ശ്രദ്ധവെച്ചാൽ ഈ virusൽ നിന്നും നമുക്ക് നമ്മുടെ മാനവരാശിയെ രക്ഷിക്കാം. ഈ രോഗത്തിനെതിരെ പ്രതിരോധ നടപടിയെടുക്കൽ ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ്.പനിയാണെങ്കിലും, ജലദോഷമാണെങ്കിലും ഈ കാലഘട്ടത്തിൽ നാം ഇവയെ സാമൂഹിക പ്രതിബദ്ധയോടെ കാര്യംമായിതന്നെ പരിഗണിക്കേണ്ടതാണ് നമുക്കറിയ്യില്ല ആർക്കാണ് virus ബാധ ഉള്ളതെന്ന് അതുകൊണ്ട് മുൻകരുതൽ എടുക്കുക പ്രത്യേകം ശ്രദ്ധിക്കുക. ആരെങ്കിലും രോഗബാധിതരാണെകിൽ അവരെ ഒറ്റപെടുത്തുവാനോ കുറ്റപ്പെടുത്തുവാനോ അവരോട് ദേഷ്യപ്പെടുവാനോ ശ്രമിക്കരുത്. അവർക്ക് പരിചരണമാണ് ആവശ്യം കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. രോഗം മാത്രമാണ് നമ്മുടെ ശത്രു.വ്യക്തികള് നമ്മുടെ ശത്രുവല്ല കൊറോണയേ കുറിച്ച് പറഞ്ഞു പ്രചരിപ്പിച്ചും ഭീതി പരത്താതിരിക്കുക. നമുക്കോരോരുത്തർക്കും പ്രതിജ്ഞ ചെയ്യാം കൊറോണയേ തുരത്താൻ ഞാൻ ബാധ്യസ്തനാണ്. ലോകത്തിൻറയും മാനവ കുലത്തിൻറയും നൻമയ്ക്കായി ഞാൻ ആവശ്യമായ പ്രതിവിധികൾ സ്വീകരിക്കുക തന്നെ ചെയ്യും Stay home Stay safe Break the chain
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |