സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യദായകം
ശുചിത്വം ആരോഗ്യദായകം
വ്യക്തികൾ സ്വയമായി പാലിക്കേണ്ട ധാരാളം ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. ഇടയ്ക്കിടെ ഭക്ഷണത്തിനു മുന്പും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകേണ്ടതാണ്. കൈയുടെ മുകളിലും വിരലിനിടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി, ഇതുവഴി കൊറോണ പോലുള്ള നിരവധി വൈറസുകളും ചില ബാക്ടീരിയകളെയും ഒക്കെ എളുപ്പത്തിൽ കഴുകി കളയാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിചോ തൂവാല കൊണ്ടോ മുഖം മറക്കുക. മാസ്കോ തൂവാലയോ ഇല്ലെങ്കിൽ ഷർട്ടിന്റെ കയ്യിലേക്ക് ആകട്ടെ ചുമ. മറ്റുള്ളവർക്ക് രോഗം പകരാതിരിക്കാനും നിശ്വാസ വായുവിലെ രോഗാണുക്കളെ തടയുവാനും തൂവാല ഉപകരിക്കും. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതെയിരിക്കുക. പകർച്ചവ്യാധികൾ ഉള്ളവർ പൊതുസ്ഥലങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുക. രോഗബാധിതരിൽ നിന്നും ഒരു മീറ്റർ എങ്കിലും സാമൂഹിക അകലം പാലിക്കുക. രോഗികളുടെ ശരീര സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതെയിരിക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം രാത്രി ഉറങ്ങുന്നതിനു മുമ്പും. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി വരുത്തണം. മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്,ചീപ്പ്,ഷേവിങ് സെറ്റ്, ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കഴുകി ഉണക്കാത്തെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ, കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക ഏറ്റവും ഫലപ്രദമായ അണുനാശിനി ആണ് സൂര്യപ്രകാശം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |